ആൻട്രിം റെഡ് ചില്ലി ടി 20 ക്രിക്കറ്റ് ഫൈനൽ ഓഗസ്റ്റ് 18 ന്
Saturday, August 17, 2019 5:11 PM IST
ബെൽഫാസ്റ്റ്: ആൻട്രിം റെഡ് ചില്ലി ക്രിക്കറ്റ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന എട്ടാമത് ടി 20 ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഫൈനലിൽ ആതിഥേയരായ ആൻട്രിം റെഡി ചില്ലി ക്രിക്കറ്റ് ക്ലബും സൻഞ്ച ട്രേഡേഴ്സ് ബാലിമനയും തമ്മിൽ ഏറ്റുമുട്ടും.

ഓഗസ്റ്റ് 18ന് (ഞായർ) വൈകുന്നേരം 4.30ന് ആൻട്രിം മക്മൂർ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. വിജയികൾക്ക് ഹച്ചിൻസൺ കെയർഹോം, ആൻട്രിം സ്പോൺസർ ചെയ്തിരിക്കുന്ന എവർ റോളിംഗ് ട്രോഫിയും 501 പൗണ്ട് കാഷ് അവാർഡും റണ്ണേഴ്സ് അപ്പിന് ഇന്ത്യൻ ഓഷ്യൻ റസ്റ്ററന്‍റ് പോർട്രഷ് സ്പോൺസർ ചെയ്തിരിക്കുന്ന എവർ റോളിംഗ് ട്രോഫിയും 251 പൗണ്ട് കാഷ് അവാർഡും നൽകും.

ഡെറി ടൈഗേഴ്സിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തി സൻഞ്ച ട്രേഡേഴ്സ് ബാലിമനയും ബിഐഎസ് സി ബെൽഫാസ്റ്റിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി ആൻട്രിം റെഡ് ചില്ലിയും ഫൈനലിന് യോഗ്യത നേടി.

വിവരങ്ങൾക്ക്: ബെന്നി ജോർജ് 07796856927, സനു ജോൺ 07540787962.