ചർച്ചാസംവാദം നടത്തി
Friday, August 16, 2019 11:06 PM IST
ബംഗളൂരു: ബംഗളൂരു മലയാളി റൈറ്റേഴ്സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്സ് ഫോറവും കൈരളി കലാസമിതിയും ചേര്‍ന്ന് ചർച്ചാസംവാദം സംഘടിപ്പിച്ചു. 'വഴിതെറ്റുന്ന മാധ്യമവിചാരണ' എന്ന പേരിൽ നടന്ന ചര്‍ച്ചാസംവാദം മുതിര്‍ന്ന കന്നഡ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എന്‍.എസ്. ശങ്കര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. ജി.കെ. കല, സുധാകരന്‍ രാമന്തളി, കെ.ആര്‍. കിഷോര്‍, ആര്‍.വി. ആചാരി, തങ്കച്ചന്‍ പന്തളം, അന്‍വര്‍ ഹുസൈന്‍, ശാന്തകുമാര്‍ എലപ്പുള്ളി, കെ.കെ. ഗംഗാധരന്‍, ശ്രീജിത്, ഉമേഷ്, സുദേവ് പുത്തന്‍ചിറ, സി. ജേക്കബ്, അനില്‍മിത്രാനന്ദപുരം, ഷംസുദ്ദീന്‍ കൂടാളി, കെ.വി.പി. സുലൈമാന്‍, ഡോ. എം.പി. രാജന്‍, കെ.എന്‍ ബാബു, മുഹമ്മദ് കുനിങ്ങാട് എന്നിവര്‍ പ്രസംഗിച്ചു.