ടെൻഹാം നൈറ്റ് വിജിൽ ഓഗസ്റ്റ് 17 ന്
Friday, August 16, 2019 8:48 PM IST
ടെൻഹാം: ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്കാ ദേവാലയത്തിൽ മൂന്നാം ശനിയാഴ്ചകളിൽ പതിവായി നടത്തി വരുന്ന നൈറ്റ് വിജിൽ ഓഗസ്റ്റ് 17ന് (ശനി) രാത്രി 7.30 ന് പരിശുദ്ധ ജപമാല സമർപ്പണത്തോടെ ആരംഭിച്ച് 11:30 ന് സ്നേഹ വിരുന്നോടെ സമാപിക്കും. ദി ലേഡി ക്വീൻ ഓഫ് ഹോളി റോസറി മിഷൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല വിശുദ്ധ ബലി അർപ്പിച്ചു വചനപ്രഘോഷണം നടത്തും.

കരുണക്കൊന്തയ്ക്കു ശേഷം, ദിവ്യകാരുണ്യ ആരാധനയോടെ അവസാനിക്കുന്ന ഈ തിരുക്കർമ്മങ്ങളിൽ ബ്രദർ ചെറിയാൻ, ബ്രദർ ജൂഡി എന്നിവർ പ്രെയിസ് ആൻഡ് വർഷിപ്പ് ശുശ്രൂഷകൾക്കു നേതൃത്വം നല്കും.

വിവരങ്ങൾക്ക്: ജോമോൻ (ഹെയർഫീൽഡ്) 07804691069

പള്ളിയുടെ വിലാസം: The Most Holy name Catholic Church, Oldmill Road, UB9 5AR, Denham Uxbridge.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ