ജ​ർ​മ​നി​യി​ലെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളി​ൽ 46 ശ​ത​മാ​ന​വും ശ​രാ​ശ​രി വൈ​ദ​ഗ്ധ്യ​മു​ള്ള​വ​ർ
Thursday, August 8, 2019 10:52 PM IST
ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളി​ൽ 46 ശ​ത​മാ​നം പേ​രും ശ​രാ​ശ​രി വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രാ​ണെ​ന്ന് പ​ഠ​ന റി​പ്പോ​ർ​ട്ട്. വൈ​ദ​ഗ്ധ്യം ഏ​റ്റ​വും കു​റ​ഞ്ഞ​വ​ർ 29 ശ​ത​മാ​ന​വും ഏ​റ്റ​വും കൂ​ടി​യ​വ​ർ 25 ശ​ത​മാ​ന​വും.

സ്വി​റ്റ്സ​ർ​ല​ൻ​ഡ് ആ​സ്ഥാ​ന​മാ​യ അ​ക്യു​റി​റ്റി ജി​എം​ബി​എ​ച്ചാ​ണ് ഇ​തു സം​ബ​ന്ധി​ച്ച പ​ഠ​നം ന​ട​ത്തി​യ​ത്. ഇ​വ​രു​ടെ ക​ണ​ക്ക് പ്ര​കാ​രം 1,829,115 പേ​രാ​ണ് മീ​ഡി​യം സ്കി​ൽ​ഡ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​ത്. സെ​ക്ക​ൻ​ഡ​റി ത​ല​മോ അ​തി​ന​ടു​ത്ത ത​ലം വ​രെ​യോ വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​രെ​യാ​ണ് ഈ ​ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഡി​ഗ്രി​യു​ള്ള​വ​രെ ഹൈ ​സ്കി​ൽ​ഡ് വി​ഭാ​ഗ​ത്തി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ 1,012,190 പേ​ർ വ​രും. അ​താ​യ​ത് 25 ശ​ത​മാ​നം. പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം മാ​ത്രം ആ​വ​ശ്യ​മു​ള്ള തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ​യാ​ണ് ലോ ​സ്കി​ൽ​ഡ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ എ​ണ്ണം 1,143,000. ഇ​വ​രാ​ണ് 29 ശ​ത​മാ​നം.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ