"അറ്റന്‍ഷന്‍' ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
Saturday, August 3, 2019 7:11 PM IST
ബ്രിസ്ബെയ്ന്‍: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ചലച്ചിത്രമെന്ന ഘ്യാതിയോടെ എത്തുന്ന "അറ്റന്‍ഷന്‍' എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു. ബ്രിസ്ബെയ്നിലെ ടൂവോംഗ് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഐക്യരാഷ്ട്രസഭ അസോസിയേഷന്‍ ഓഫ് ഓസ്ട്രേലിയ ക്യൂന്‍സ് ലാന്‍ഡ് (യുഎന്‍എഎ(ക്യു)) പ്രസിഡന്‍റ് ഡോ.ഡോണെല്‍ ഡേവിസ്, ബ്രിസ്ബെയ്ന്‍ മൂവി മേക്കേഴ്സ് പ്രസിഡന്‍റ് പീറ്റര്‍ വാട്ടര്‍മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ടൈറ്റിൽ പ്രകാശനം ചെയ്തത്. ഓസ്ട്രേലിയന്‍ സംവിധായകന്‍ കോളിന്‍, ഛായാഗ്രാഹകൻ ഗ്ലെന്‍, എഴുത്തുകാരന്‍ ഫിലിപ്പ്, ടി. ലാസര്‍, പ്രൊജക്റ്റ് കോഡിനേറ്റര്‍മാരായ ആഗ്നസ്, തെരേസ എന്നിവര്‍ സംസാരിച്ചു. ചലച്ചിത്ര രംഗത്തെ ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

30 സെക്കന്‍റ് മാത്രം ദൈർഘ്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ ജോയ് കെ.മാത്യുവാണ്. ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നുമായി 30 രാജ്യങ്ങളിലെ അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും ഉള്‍പ്പെടുത്തിയാണ് ചിത്രത്തിന്‍റെ നിര്‍മാണം. ഒക്ടോബറില്‍ ബ്രിസ്ബെയ്നില്‍ ചിത്രീകരണം തുടങ്ങും. നവംബറില്‍ ഓസ്ട്രേലിയയിലെ പ്രമുഖ തീയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.