ഓ​സ്ട്രേ​ലി​യ​യി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പീ​ക​രി​ച്ചു
Thursday, July 11, 2019 11:11 PM IST
മെ​ൽ​ബ​ണ്‍: ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ആ​ദ​ർ​ശ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ന്നു​കൊ​ണ്ടു​ള്ള അ​ൽ​മാ​യ പ്രേ​ഷി​ത പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​നാ​യി മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പീ​ക​രി​ച്ചു.

ജൂ​ലൈ 6 ശ​നി​യാ​ഴ്ച രൂ​പ​ത കേ​ന്ദ്ര​ത്തി​ൽ വ​ച്ചു വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള അ​ൽ​മാ​യ നേ​താ​ക്ക​ളു​ടെ സം​ഗ​മം ന​ട​ന്നു. രാ​വി​ലെ വി. ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ആ​രം​ഭി​ച്ച സ​മ്മേ​ള​നം മെ​ൽ​ബ​ണ്‍ രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ബോ​സ്കോ പു​ത്തൂ​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ജ​ന​റ​ൽ മോ​ണ്‍ ഫ്രാ​ൻ​സി​സ് കോ​ല​ഞ്ചേ​രി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മ്മേ​ള​ന​ത്തി​ൽ ജോ​ണി​ക്കു​ട്ടി നെ​ല്ലി​കു​ന്ന​ത് (പ്ര​സി​ഡ​ന്‍റ്), ജെ​യ്സ് ആ​ല​പ്പാ​ട​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ)്, വി​നോ​ദ് കൊ​ല്ലം​കു​ളം (സെ​ക്ര​ട്ട​റി), ലാ​ൽ ജോ​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി അ​ഡ്ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. സ​മ്മേ​ള​ന​ത്തി​ന് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ലി​യോ​ണ്‍​സ് മൂ​ശാ​രി​പ്പ​റ​ന്പി​ൽ യൂ​ത്ത് അ​പ്പ​സ്തോ​ലേ​റ്റ് ഡ​യ​റ​ക്ട​ർ സോ​ജി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: വി​നോ​ദ് കൊ​ല്ലം​കു​ളം