കെ.എം മാണിയുടെ നിര്യാണത്തിൽ ലണ്ടൻ മലയാളികൾ അനുശോചിച്ചു
Saturday, April 20, 2019 4:00 PM IST
ലണ്ടൻ: രാഷ്ട്രീയ നേതാവെന്ന നിലയിലും മികച്ച ഭരണാധികാരി എന്ന നിലയിലുമുള്ള ജനക്ഷേമകരമായ പ്രവർത്തനങ്ങൾകൊണ്ട് ജനമനസ് കീഴടക്കിയ ജനകീയ നേതാവായ കെ.എം മാണിയുടെ നിര്യാണത്തിൽ ലണ്ടൻ മലയാളികൾ അനുശോചിച്ചു.

പ്രവാസി കേരളാ കോൺഗ്രസിന്‍റേയും ഒഐസിസി യു കെ യുടെയും ആഭ്യമുഖ്യത്തിൽ വോക്കിംഗ് വെസ്റ്റ് ബൈ ഫ്‌ളീറ്റ് കായൽ റസ്റ്ററന്‍റിൽ നടന്ന അനുശോചന യോഗത്തിൽ പ്രവാസി കേരളാ കോൺഗ്രസ് സെക്രട്ടറിയും സാംസകാരിക പ്രവർത്തകനുമായ സി.എ. ജോസഫ് അധ്യക്ഷത വഹിച്ചു .

കാരുണ്യ പദ്ധതി , കർഷകപെൻഷൻ , കർഷകത്തൊഴിലാളി പെൻഷൻ , പാർപ്പിട പദ്ധതി , വെളിച്ച വിപ്ലവം തുടങ്ങി ജനക്ഷേമകരമായ നിരവധി പദ്ധതികൾ നടപ്പിലാക്കി ജനഹൃദയങ്ങളിൽ എന്നും കെഎം മാണി ജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആറു പതിറ്റാണ്ടിലധികമുള്ള തന്‍റെ രാഷ്ട്രീയ ജീവിതത്തിലൂടെ ദീർഘവീക്ഷണമുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കിയ കെ.എം മാണി സാറിന്‍റെ സമാനതകളില്ലാത്ത പ്രവർത്തനങ്ങളുമായി കേരള ജനതയുടെ മനസിൽ ഒരിക്കലും മറക്കാത്ത കനലായി കെഎം മാണിസാർ മരണമില്ലാതെ ജീവിക്കുമെന്ന് അനുശോചന പ്രമേയം അവതരിപ്പിച്ചുകൊണ്ട് പ്രവാസി കേരളാ കോൺഗ്രസ് സെക്രട്ടറി ടോമിച്ചൻ കൊഴുവനാൽ പറഞ്ഞു .

മാണിസാറിന്‍റെ ജീവിതം രാഷ്ട്രീയ വിദ്യാർഥികൾക്ക് ഒരു പാഠപുസ്തകം മാത്രമല്ല സർവ വിജ്ഞാനകോശമാണെന്ന് ഒഐ സി സി നേതാവ് എബി സെബാസ്റ്റ്യൻ പറഞ്ഞു .

അസാധാരണമായ ഭരണനൈപുണ്യത്തിന്‍റെ ഉടമയും ജനകീയനായ ഭരണകർത്താവുമായ കെ എം മാണി സാർ ഒരു പ്രതിഭാസമെന്നു വർഗീസ് ജോൺ അഭിപ്രായപ്പെട്ടു .

ലണ്ടനിലെത്തിയ കെ എം മാണി സാറുമായുള്ള കൂടിക്കാഴ്ചയും അഭിമുഖവും മറക്കാനാവാത്ത അനുഭവങ്ങളായിരുന്നുവെന്ന് ജേക്കബ് കോയിപ്പള്ളി അഭിപ്രായപ്പെട്ടു .

കെ എം മാണി സാറുമായുള്ള വ്യക്തിബന്ധങ്ങളും അനുഭവങ്ങളും പങ്കു വച്ചുകൊണ്ടാണ് സ്വാഗത പ്രസംഗത്തിലൂടെ ബെന്നി അമ്പാട്ടും ഒരു ഇടതുപക്ഷ അനുഭാവി ആയിരുന്ന താൻ മാണിസാറിന്‍റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി കേരളാ കോൺഗ്രസ് പ്രവർത്തകനായ അനുഭവം വികാരഭരിതനായി തുറന്നുപറഞ്ഞ എബി പൊന്നാംകുഴിയുടെ കൃതജ്ഞതാ പ്രസംഗവും ശ്രദ്ധേയമായി .

യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ മുൻ സെക്രട്ടറി അജിത് വെണ്മണി , വോക്കിംഗ് കാരുണ്യ പ്രസിഡന്‍റ് ജെയിൻ ജോസഫ്, ബേസിംഗ്‌ സ്‌റ്റോക് മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി സാജു സ്റ്റീഫൻ ,സിനിമ നിർമാതാവും സാംസ്‌കാരിക പ്രവർത്തനുമായ ജേക്കബ് കോയിപ്പുറത്, കെൻറ് പ്രവാസി കേരളാ കോൺഗ്രസ് യൂണിറ്റിന് വേണ്ടി ജോഷി സിറിയക് ,
ബേസിംഗ് സ്റ്റോക്ക് പ്രവാസി കേരളാ കോൺഗ്രസ് യൂണിറ്റിനെ പ്രതിനിധീകരിച്ചു ജോണി കല്ലട , വിൻസെന്‍റ് പോൾ , സെബാസ്റ്റ്യൻ തോമസ് , വോക്കിംഗ് മലയാളി കൾച്ചറൽ അസോസിയേഷനെ പ്രതിനിധീകരിച്ചു ശശികുമാർ , ഗിൽഡ്‌ഫോർഡ് അയൽക്കൂട്ടം വനിതാകൂട്ടായ്മക്കുവേണ്ടി മോളി ക്ളീറ്റസ് , ക്ലീറ്റസ് സ്റ്റീഫൻ, സോളസ് സ്റ്റീഫൻ , ജോഷി തോമസ് , കേരളാ കോൺഗ്രസ് പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ സിബി കുര്യൻ ആൽഡർഷോർട് , ബോബി ജോസഫ്, ബിജു ജേക്കബ് , ബിബിൻ ബി എബ്രഹാം , ഡിജു സെബാസ്റ്റ്യൻ , ബോബൻ സെബാസ്റ്റ്യൻ, നോർഡി ജേക്കബ് എന്നിവർ സംസാരിച്ചു.

കരുത്തുറ്റ നേതാവായിരുന്ന മാണിസാറുമായി ഇടപെട്ടിട്ടുള്ളവർ, അദ്ദേഹത്തിന്‍റെ കരുണയും വാത്സല്യവും അനുഭവിച്ചിട്ടുള്ളവർ കെഎം മാണി ഒരു തികഞ്ഞ മനുഷ്യസ്നേഹിഎന്ന നിലയിൽ മാത്രമല്ല നല്ലൊരു കുടുംബനാഥനും കൂടി ആയിരുന്നു എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയുണ്ടായി എന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. കെ എം മാണിയുടെ കുടുംബാംഗങ്ങളെയും ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരെയും ആരാധകരെയും തന്നെ സ്നേഹിച്ചിരുന്ന കേരള ജനതെയെയും ,പ്രത്യേകിച്ച് പാലക്കാരെയും, തനിച്ചാക്കി മരണത്തിലേക്ക് നടന്നു നീങ്ങിയ മാണിസാറിന് പ്രാര്ഥനാനിർഭരമായ അനുശോചനമാണ് ലണ്ടൻ മലയാളികൾ നൽകിയത് .