സൂറിച്ചിൽ നായ്ക്കാംപറമ്പിൽ അച്ചന്‍റെ വചനപ്രഘോഷണം
Thursday, April 18, 2019 11:46 PM IST
സൂറിച്ച് : സ്വിറ്റ്‌സർലൻഡിലെ മലങ്കര കാത്തലിക് കമ്യൂണിറ്റി സൂറിച്ചിൽ വിശുദ്ധ വാരത്തോടനുബന്ധിച്ചു നായ്ക്കാംപറന്പിൽ അച്ചന്‍റെ വചന പ്രഘോഷണം നടത്തുന്നു.

ഏപ്രിൽ 19 ന് ദുഃഖവെള്ളിയാഴ്‌ച വൈകുന്നേരം 4 മുതൽ 8.30 വരെ വചന പ്രഘോഷണം , പ്രാർത്ഥനാ ശുശ്രൂഷ, ദുഖവെള്ളിയുടെ പ്രത്യേക പ്രാർത്ഥനകൾ , നേർച്ചകഞ്ഞി വിതരണം എന്നിവ നടക്കും.

ദുഃഖശനി 9 മുതൽ 2 വരെ ഡീൽസ്ഡോർഫ് സെന്‍റ് പൗലൂസ് ദേവാലയത്തിലാണ് ( St.Paulus Catholic church,Buchserstrasse 12, 8157 Dielsdorf Zürich) ശുശ്രൂഷകൾ.പരേതർക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാന , വചനശുശ്രൂഷ, പുത്തൻ പാന എന്നിവ നടക്കും.

21 ന് ഉയിർപ്പുഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ 8.30 വരെ വചനപ്രഘോഷണവും ഉയിർപ്പുഞായർ പ്രാർഥനകളും, വിശുദ്ധ കുർബാനയും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

സൂറിച്ച് ബാസർഡോർഫിലെയും, ഡീൽസ്ഡോർഫിലെയും കത്തോലിക്കാ ദേവാലയത്തിലാണ് വിശുദ്ധ വാരം ആചരിക്കുന്നത്. ( Kath. Pfarrei St.Franziskus, Äussere Auenstrasse 3,8303 Basserdorf , Zürich)

നായ്ക്കംപറമ്പിൽ അച്ചന്‍റെ വചനപ്രഘോഷണം ശ്രവിക്കുവാനും വിശുദ്ധ വാരാചരണത്തിൽ പങ്കാളികൾ ആകുവാനും മലങ്കര കത്തോലിക്കാ കമ്മ്യുണിറ്റി എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ .ബിജു തോമസ് 078 749b8194 , ജോസ് കണ്ണാമണ്ണിൽ 0764158559, ഷാജി ചങ്ങേത്ത് 078 8484128, ജിസു പരുവക്കാട്ട് 078 9072371 എന്നിവർ അറിയിച്ചു.

റിപ്പോർട്ട്:ജേക്കബ് മാളിയേക്കൽ