ഡോ.ബാബു പോളിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു
Wednesday, April 17, 2019 8:47 PM IST
കൊളോണ്‍: കേരളത്തിന്‍റെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയിയിരുന്ന ഡോ. ബാബു പോളിന്‍റെ വിയോഗത്തിൽ വേൾഡ് മലയാളി കൗണ്‍സിൽ ജർമൻ പ്രൊവിൻസ് അനുശോചിച്ചു.

മികച്ച അഡ്മിനിസ്ട്രേറ്ററും പ്രഭാഷകനും എഴുത്തുകാരനുമായി കേരളത്തിന്‍റെ തൊഴിൽ, സാംസ്കാരിക, സാഹിത്യമേഖലയിൽ ഡോ.ബാബു പോൾ നൽകിയ സേവനം ഒരിക്കലും മറക്കാനാവില്ലെന്നും ഐഎഎസ് മേഖലയിൽ അദ്ദേഹം ഒരു വഴികാട്ടിയും മാതൃകാ പുരുഷനുമായിരുന്നുവെന്ന് ജർമൻ പ്രൊവിൻസ് അഭിപ്രായപ്പെട്ടു.അദ്ദേഹത്തിന്‍റെ "കഥ ഇതുവരെ’ എന്ന ആത്മ കഥ ഐഎഎസ് രംഗത്തേക്ക് കടന്നു വരുന്നവർക്ക് ദിശാബോധം നൽകുന്ന കൃതിയാണ്.

ജർമൻ പ്രൊവിൻസ് ചെയർമാൻ ജോസ് കുന്പിളുവേലിൽ, പ്രസിഡന്‍റ് ജോളി എം. പടയാട്ടിൽ സെക്രട്ടറി മേഴ്സി തടത്തിൽ യൂറോപ്യൻ യൂണിയൻ ചെയർമാൻ ജോളി തടത്തിൽ, പ്രസിഡന്‍റ് ഗ്രിഗറി മേടയിൽ, ഗ്ലോബൽ സെക്രട്ടറി ജോസഫ് കില്യാൻ, ഗ്ളോബൽ ട്രഷറർ തോമസ് അറന്പൻകുടി എന്നിവർ അനുശോചിച്ചു.