മാ​ണി​സാ​റി​ന്‍റെ ഓ​ർ​മ്മ​യി​ൽ ഒ​ത്തു​ചേ​ർ​ന്നു ഓ​സ്ട്രി​യ​യി​ലെ മ​ല​യാ​ളി​ക​ൾ
Tuesday, April 16, 2019 12:49 AM IST
വി​യ​ന്ന: മാ​ണി​സാ​റി​ന്‍റെ ഓ​ർ​മ്മ​യി​ൽ വി​തു​ന്പി ഓ​സ്ട്രി​യ​യി​ലെ മ​ല​യാ​ളി​ക​ൾ. ഓ​സ്ട്രി​യ​ൻ ത​ല​സ്ഥാ​ന​മാ​യ വി​യ​ന്ന​യി​ൽ ഇ​ന്ന​ലെ പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലാ​ണ് കെ.​എം. മാ​ണി അ​നു​സ്മ​ര​ണ യോ​ഗം ന​ട​ന്ന​ത്. കേ​ര​ളം ക​ണ്ട ഏ​റ്റം ജ​ന​കീ​യ​നാ​യ മാ​ണി​സാ​റി​ന്‍റെ സം​സ്കാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്.

മ​ല​യാ​ളി​ക്ക് ഏ​റ്റ​വും പ്രീ​യ​പ്പെ​ട്ട, സ്നേ​ഹം​കൊ​ണ്ട് ജ​ന​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ ക​രു​ത്തു​റ്റ നേ​താ​വാ​യി​രു​ന്ന കെ.​എം. മാ​ണി മ​ണ്‍​മ​റ​യു​ന്ന ദി​ന​മാ​യി​രു​ന്ന ഏ​പ്രി​ൽ 11 വ്യാ​ഴാ​ഴ്ച അ​ദ്ദേ​ഹ​ത്തി​നെ അ​നു​സ്മ​രി​ക്കു​വാ​ൻ വി​യ​ന്ന​യി​ൽ അ​ദ്ദേ​ഹ​ത്തെ സ്നേ​ഹി​ച്ചി​രു​ന്ന​വ​രെ​ല്ലാ​വ​രും ഒ​ത്തു​കൂ​ടി.

യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ മാ​ണി​സാ​ർ ത​ങ്ങ​ൾ​ക്കു ന​ൽ​കി​യ സ്നേ​ഹ​വാ​യ്പ് പ​ങ്കു​വ​യ്ക്കു​ക​യും കെ .​എം. മാ​ണി എ​ന്ന വ്യ​ക്തി ഓ​രോ​രു​ത്ത​രു​ടെ​യും ജീ​വി​ത​ത്തി​ൽ എ​ത്ര മാ​ത്രം സ്വാ​ധീ​നം ചെ​ലു​ത്തി​യി​രു​ന്നു എ​ന്നും ന​മ്മു​ടെ ഓ​രോ​രു​ത്ത​രു​ടെ​യും ആ​വേ​ശ​വും ആ​ശ്ര​യ​വു​മാ​യി​രു​ന്ന മാ​ണി​സാ​റി​ന്‍റെ വി​യോ​ഗം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണെ​ന്നും അ​നു​സ്മ​രി​ച്ചു .

വി​യ​ന്ന​യി​ലെ ഐ​ബെ​ൻ ഗാ​സേ​യി​ൽ ജോ​ർ​ജ് ഐ​ക്ക​രേ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ആ​രം​ഭി​ച്ചു. ഈ​ശ്വ​ര പ്രാ​ർ​ത്ഥ​ന​ക്കു​ശേ​ഷം റോ​യി ഐ​ക്ക​രേ​ട്ട് സ്വാ​ഗ​ത​വും സ​ണ്ണി മ​ണി​യ​ഞ്ചി​റ, ജി​മ്മി തോ​മ​സ് കു​ടി​യ​ത്തു​കു​ഴി​പ്പി​ൽ , എ​ബി പാ​ല​മ​റ്റം, ജോ​ജി മോ​ൻ , മാ​ത്യു ചെ​റി​യ​ൻ​കാ​ലാ​യി​ൽ എ​ന്നി​വ​ർ മാ​ണി​സാ​റി​ന്‍റെ സേ​വ​ന​ങ്ങ​ളെ അ​നു​സ്മ​രി​ച്ചു സം​സാ​രി​ച്ചു. അ​വ​റാ​ച്ച​ൻ കെ. ​യോ​ഗ​ത്തി​നു ന​ന്ദി അ​റി​യി​ച്ചു സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ