ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് (യു​കെ) കേ​ര​ള​ഘ​ട​കം പ്ര​ചാ​ര​ണപ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്കം കുറിച്ചു
Tuesday, April 16, 2019 12:35 AM IST
ല​ണ്ട​ൻ: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ വി​ജ​യം അ​ര​ക്കെട്ടു​റ​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് (യു​കെ) കേ​ര​ള ഘ​ട​കം ശ​ക്ത​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​സ്തു​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​പ്രി​ൽ 14 ഞാ​യ​റാ​ഴ്ച നാ​ലി​നാ​യി​രു​ന്നു ല​ണ്ട​ൻ നോ​ർ​ത്ത് റീ​ജി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റീ​വ​നേ​ജി​ലെ നി​ക്കോ​ളാ​സ് ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗം ചേ​രു​ന്ന​ത്.

രാ​ഷ്ട്രീ​യ കൊ​ല​യാ​ളി​ക​ളാ​ൽ നി​ഷ്ടൂ​രം കൊ​ല​ചെ​യ്യ​പ്പെ​ട്ട ശു​ഹൈ​ബി​ന്‍റെ​യും ശ​ര​ത്ലാ​ലി​ന്‍റെ​യും കൃ​പേ​ഷി​ന്‍റേയും ധീ​ര​സ്മ​ര​ണ​ക​ൾ​ക്ക് മു​ന്നി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു കൊ​ണ്ട് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സി​ന് ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലു​ള്ള പ്ര​സ​ക്തി, കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ജ​യ​ത്തി​ൽ ഐ​ഒ​സി​യു​ടെ പ​ങ്ക് യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​ത്തി​നാ​യി വോ​ട്ട​ർ​മാ​രെ എ​ങ്ങി​നെ സ്വാ​ധീ​നി​ക്കാം തു​ട​ങ്ങി ഒ​ട്ടേ​റെ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ചാ വി​ഷ​യ​മാ​കും.

ഐ​ഒ​സി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​ണി ക​ല്ല​ട​ന്ത​യി​ൽ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ ദേ​ശീ​യ നേ​താ​ക്ക​ളാ​യ ക​മ​ൽ ദ​ലി​വാ​ൽ, ഗു​ർ​മി​ന്ദ​ർ ര​ന്തോ​വ,രാ​ജേ​ഷ് വി ​പാ​ട്ടീ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് ഓ​വ​ർ​സീ​സ് ഇ​ന്ധ്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ്(​യു​കെ)​മാ​യി സ​ഹ​ക​രി​ച്ചു നി​ർ​മി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ഷോ​ട്ട് ഫി​ലിം പ്ര​സി​ഡ​ന്‍റ് ക​മ​ൽ ദാ​ലി​വാ​ൽ റി​ലീ​സ് നി​ർ​വ​ഹി​ക്കും. നാ​ട്ടി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. ആ​നു​കാ​ലി​ക സം​ഭ​വ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ എ​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ ചൂ​ണ്ടി​കാ​ണി​ച്ചു റി​ലീ​സി​നെ​ത്തു​ന്ന ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് രാ​ജേ​ഷ് വി ​പാ​ട്ടേ​ലാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ജോ​ണി ക​ല്ലി​ട​ന്ത​യി​ൽ: 07868 849273

അ​ഡ്ര​സ്:

59 Canterbury Way
St. Nicholas Communtiy Cetnre
SG1 4LJ

റി​പ്പോ​ർ​ട്ട്: സു​ജു ഡാ​നി​യേ​ൽ