ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വെ​ടി​വ​യ്പ്: 11 ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ കൊ​ല്ല​പ്പെ​ട്ടു
Sunday, July 22, 2018 9:20 PM IST
ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ജോ​ഹ​ന്നാ​സ്ബ​ർ​ഗി​ൽ 11 ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ വെ​ടി​യേ​റ്റു മ​രി​ച്ചു. അ​ജ്ഞാ​ത​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ലാ​ണ് ഡ്രൈ​വ​ർ​മാ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ഗൗ​ടെം​ഗ് ടാ​ക്സി അ​സോ​സി​യേ​ഷ​നി​ലെ അം​ഗ​ങ്ങ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച രാ​ത്രി എട്ടിനായിരുന്നു സംഭവം.

ഡ്രൈ​വ​ർ​മാ​ർ സു​ഹൃ​ത്തി​ന്‍റെ സം​സ്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി വ​രു​ന്ന​തി​നി​ടെ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​നു​നേ​രെ അ​ജ്ഞാ​ത​ൻ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

പൊ​തു ഗ​താ​ഗ​ത​ത്തി​നാ​യി കൂടുതലും മി​നി ബ​സു​ക​ളും ടാ​ക്സി​ക​ളു​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലു​ള്ള​ത്. അ​തി​നാ​ൽ ത​ന്നെ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കി​ട​യി​ൽ ക​ല​ഹ​ങ്ങ​ൾ പ​തി​വാ​ണ്. ഇ​താ​യി​രി​ക്കാം ആ​ക്ര​മ​ണ​ത്തി​നു​പി​ന്നി​ലെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കേ​സ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണെ​ന്നും പ്രദേശത്ത് ആക്രമണങ്ങൾ പതിവാണെന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.