വ​യ​നാ​ടി​നാ​യി കൈ​കോ​ർ​ത്ത് ഖ​സീം പ്ര​വാ​സി സം​ഘം
Monday, September 30, 2024 4:34 PM IST
ബു​റൈ​ദ: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് കേ​ര​ള സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പു​നഃ​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഖ​സീം പ്ര​വാ​സി സം​ഘ​ത്തി​ന്‍റെ കൈ​ത്താ​ങ്ങ്. ഖ​സീം പ്ര​വാ​സി സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​വേ​ദി​യു​ടേ​യും ബാ​ല​വേ​ദി​യു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സ​മാ​ഹ​രി​ച്ച പ​ത്ത് ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി.


തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ട​റി​യേ​റ്റി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഖ​സീം പ്ര​വാ​സി സം​ഘം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ജ്മ​ൽ പാ​റ​ക്ക​ൽ, സ​തീ​ഷ് ആ​ന​ക്ക​യം, നൗ​ഷാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​രി​ൽ നി​ന്നും മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ ഫ​ണ്ട് ഏ​റ്റു​വാ​ങ്ങി.