വാ​ഹ​നാ​പ​ക​ടം: യു​എ​ഇ​യി​ല്‍ മ​ല​യാ​ളി​ക്ക് 11.5 കോ​ടി രൂ​പ ന​ഷ്‌​ട​പ​രി​ഹാ​രം
Tuesday, September 10, 2024 11:30 AM IST
ദു​ബാ​യി: യു​എ​ഇ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ മ​ല​യാ​ളി യു​വാ​വി​ന് 11.5 കോ​ടി രൂ​പ ന​ഷ്‌​ട​പ​രി​ഹാ​രം ല​ഭി​ച്ചു. ഡെ​ലി​വ​റി ഏ​ജ​ന്‍റാ​യി ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ഷി​ഫി​നാ​ണ്(24) ന​ഷ്‌​ട​പ​രി​ഹാ​രം ല​ഭി​ച്ച​ത്.

2022 മാ​ര്‍​ച്ച് 26ന് ​ന​ട​ന്ന അ​പ​ക​ട​ത്തി​ലാ​ണ് ഷി​ഫി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ബ​ഖാ​ല​യി​ല്‍ നി​ന്നും ബെെ​ക്കി​ൽ സാ​ധ​ന​ങ്ങ​ളു​മാ​യി പോ​കു​മ്പോ​ൾ കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.


ഒ​ന്ന​ര വ​ര്‍​ഷ​ത്തോ​ളം വെ​ന്‍റി​ലേ​റ്റ​റി​ൽ ആ​യി​രു​ന്നു. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ നി​യ​മ പോ​രാ​ട്ട​ത്തി​ന് ഒ​ടു​വി​ലാ​ണ് ന​ഷ്‌​ട​പ​രി​ഹാ​രം ല​ഭി​ച്ച​ത്. ഇ​ന്‍​ഷൂ​റ​ന്‍​സ് ക​മ്പ​നി​യാ​ണ് ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍​കേ​ണ്ട​ത്.

ഷാ​ര്‍​ജ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫ്രാ​ന്‍​ഗ​ള്‍​ഫ് അ​ഡ്വ​ക്കേ​റ്റ്‌​സ് ആ​ണ് ഷി​ഫി​നാ​യി നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി​യ​ത്.