സൗ​ദി​യി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ 22,021 വി​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ
Monday, September 9, 2024 1:06 PM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ 22,021 പേ​ർ അ​റ​സ്റ്റി​ലാ​യി. ‘നി​യ​മ​ലം​ഘ​ക​രി​ല്ലാ​ത്ത രാ​ജ്യം’ എ​ന്ന പേ​രി​ൽ ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യി മ​ന്ത്രാ​ല​യം വി​വി​ധ സു​ര​ക്ഷാ സേ​ന​ക​ളു​ടെ​യും മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തു​ട​രു​ന്ന ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​ണി​ത്.

അ​ന​ധി​കൃ​ത താ​മ​സ​വു​മാ​യി (വി​സാ​നി​യ​മ ലം​ഘ​നം) ബ​ന്ധ​പ്പെ​ട്ട് 14,508 പേ​രും അ​തി​ർ​ത്തി സു​ര​ക്ഷാ​നി​യ​മ ലം​ഘ​ന​ത്തി​ന് 4,511 പേ​രും തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് 3,002 പേ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്. രാ​ജ്യാ​തി​ർ​ത്തി നു​ഴ​ഞ്ഞു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 998 പേ​രും പി​ടി​യി​ലാ​യി.


അ​ന​ധി​കൃ​ത​മാ​യി രാ​ജ്യം വി​ടാ​ൻ ശ്ര​മി​ച്ച​തി​ന് 41 പേ​രും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​ക​ർ​ക്ക് യാ​ത്രാ, താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യും ജോ​ലി​ന​ൽ​കു​ക​യും ചെ​യ്ത​തി​ന് 11 പേ​ർ വേ​റെ​യും പി​ടി​യി​ലാ​യി. ഇ​വ​ർ​ക്കു 15 വ​ർ​ഷം വ​രെ ത​ട​വും 10 ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ​യു​മാ​ണ് ശി​ക്ഷ.