സൗ​ദി​യി​ല്‍ കാ​ണാ​താ​യ പ്ര​വാ​സി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Saturday, August 3, 2024 9:50 AM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ എ​ത്തി ഏ​താ​നും ദി​വ​സ​ത്തി​ന് ശേ​ഷം കാ​ണാ​താ​യ പ്ര​വാ​സി മ​ല​യാ​ളി​യെ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും നി​ല​വി​ല്‍ കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ സ​നോ​ജ് സ​കീ​റി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

തെ​ക്ക​ന്‍ സൗ​ദി​യി​ലെ അ​ല്‍ ബാ​ഹ പ്ര​വി​ശ്യ​യി​ലു​ള്ള മ​ന്ദ​ഖി​ല്‍ നി​ന്നാ​ണ് കാ​ണാ​താ​യ​ത്. അ​ഞ്ച് ദി​വ​സം മു​മ്പാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​ത്. മ​ന്ദ​ഖി​ലെ ഒ​രു വെ​ള്ള​ക്കെ​ട്ടി​ല്‍ നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

അ​ല്‍ ബാ​ഹ പ്ര​വി​ശ്യ​യി​ലു​ള്ള മ​ന്ദ​ഖി​ല്‍ സ​ബ്ത്തു​ല്‍ ആ​ല എ​ന്ന സ്ഥ​ല​ത്തെ ഒ​രു മീ​ന്‍​ക​ട​യി​ല്‍ ജോ​ലി​ക്ക് പു​തി​യ വി​സ​യി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു. കു​റ​ച്ചു​ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ ചെ​റി​യ മാ​ന​സി​ക അ​സ്വ​സ്ഥ​ക​ള്‍ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ജൂ​ലൈ 28ന് ​പു​ല​ര്‍​ച്ചെ മൂ​ന്നി​ന് മു​റ​യി​ല്‍​നി​ന്നും ഇ​റ​ങ്ങി​പ്പോ​യി. പി​ന്നീ​ട് ഒ​രു വി​വ​ര​വു​മി​ല്ലാ​താ​യി.


പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ല്ലാം തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യും ഫോ​ട്ടോ സ​ഹി​തം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടും ഒ​രു വി​വ​ര​വും ല​ഭി​ച്ചി​രു​ന്നി​ല്ല. അ​തി​നി​ട​യി​ലാ​ണ് ഓ​ഗ​സ്റ്റ് ഒ​ന്നി​ന് വൈ​കു​ന്നേ​രം വെ​ള്ള​ക്കെ​ട്ടി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. മൃ​ത​ദേ​ഹം ഇ​പ്പോ​ള്‍ മ​ന്ദ​ഖ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.