ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ൽ മ​ണി റൈ​ൻ സ​മ്മാ​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Thursday, July 25, 2024 7:29 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: റീ​ട്ട​യി​ൽ മേ​ഖ​ല​യി​ലെ പ്ര​ശ​സ്ത സ്ഥാ​പ​ന​മാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി പ്രൊ​മോ​ഷ​ൻ ക്യാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. അ​ഞ്ചു ദി​ന​റി​നോ അ​തി​നു മു​ക​ളി​ലോ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് കൈ ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളാ​ണ് ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മ​ണി റൈ​ൻ സ​മ്മാ​ന പ​ദ്ധ​തി​യി​ലൂ​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സെ​പ്റ്റം​ബ​ർ 17 വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന പ്രൊ​മോ​ഷ​ൻ കാ​ല​യ​ള​വി​ൽ 396 വി​ജ​യി​ക​ൾ​ക്ക് അ​ന്പ​ത്തി​നാ​യി​രം ഡോ​ള​റി​ന്‍റെ സ​മ്മാ​ന​ങ്ങ​ളാ​ണ് ന​ൽ​കു​ന്ന​ത്. എ​ല്ലാ ആ​ഴ്ച​ക​ളി​ലും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് വി​ജ​യി​ക​ളെ തെ​രഞ്ഞെ​ടു​ക്കു​ക. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച നി​ല​വാ​ര​വും വി​ല​യും സേ​വ​ന​വും ന​ൽ​കു​ന്ന​തോ​ടൊ​പ്പം സ​ന്തോ​ഷ​ക​ര​മാ​യ പു​ർ​ച്ചേസിംഗ് എ​ന്ന​താ​ണ് സ​മ്മാ​ന പ​ദ്ധ​തി​യി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.


കു​വൈ​റ്റിൽ 41 ബ്രാ​ഞ്ചു​ക​ളു​ള്ള ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി നി​ര​വ​ധി സ​മ്മാ​ന പ​ദ്ധ​തി​ക​ൾ ന​ൽ​കി വ​രാ​റു​ണ്ട്. പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക്സ്, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, മാം​സം, സീ​ഫു​ഡ് എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഔ​ട്ട്ലെ​റ്റു​ക​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ൻ​ഹൗ​സ് ബേ​ക്ക​റി​യും ചൂ​ടു​ള്ള ഭ​ക്ഷ​ണ ഉ​ൽ​പ്പ​ന്ന​ങ്ങ​ട​ങ്ങു​ന്ന ഫു​ഡ് കോ​ർ​ട്ടും ഗ്രാ​ൻ​ഡ് സ്റ്റോ​റു​ക​ളി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.