കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മ​ർ ക്യാ​മ്പ് ഞാ​യ​റാ​ഴ്ച മു​ത​ൽ
Friday, July 19, 2024 3:21 PM IST
അനിൽ സി.ഇടിക്കുള
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ സ​മ്മ​ർ ക്യാ​മ്പ് (വേ​ന​ൽ തു​മ്പി​ക​ൾ 2024) ഞാ​യ​റാ​ഴ്ച 7.30നു ​കെ​എ​സ്‌​സി​യി​ൽ വ​ച്ച് മി​സ് ടീ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ - മി​സ് കെ​സി​യ ലി​സ് മെ​ജോ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഞാ​യ​റാ​ഴ്ച മു​ത​ൽ ഓ​ഗ​സ്റ്റ് 16 വ​രെ​യാ​ണ് ക്യാ​മ്പ്. വൈ​കു​ന്നേ​രം ആ​റു മു​ത​ൽ ഒ​ന്പ​ത് വ​രെ​യാ​ണ് ക്യാ​മ്പ്. കു​ട്ടി​ക​ളു​ടെ സ​ർ​ഗ​വാ​സ​ന​ക​ളെ പ​രി​പോ​ഷി​പ്പി​ക്കാ​ൻ ഉ​ത​കു​ന്ന രീ​തി​യി​ൽ ​വ​ള​രെ വി​സ്മ​യ​ക​ര​വും വൈ​വി​ധ്യ​പൂ​ർ​ണ​മാ​യ പാ​ഠ്യ​പ​ദ്ധ​തി ആ​ണ് ക്യാ​മ്പി​ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണം.


സു​പ്ര​സി​ദ്ധ നാ​ട​ക സം​വി​ധാ​യ​ക​ൻ ദേ​ശീ​യ സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വ് അ​രു​ൺ​ലാ​ൽ ആ​ണ് ക്യാ​മ്പ് ന​യി​ക്കു​ന്ന​ത്.