കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സം​സാ​രി​ച്ചു
Thursday, June 13, 2024 10:47 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ തീ​പി​ടിത്ത ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് കു​വൈ​റ്റ് വി​ദേ​ശകാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ലി അ​ൽ യ​ഹ്‌​യ​യു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശകാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ ഫോ​ണി​ൽ സം​സാ​രി​ച്ചു.

ഇ​ക്കാ​ര്യ​ത്തി​ൽ കു​വൈ​റ്റ് അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ ഇ​ന്ത്യ​ൻ വി​ദേ​ശകാ​ര്യ മ​ന്ത്രി അ​ഭി​ന​ന്ദി​ക്കു​ക​യു​ണ്ടാ​യി. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ളെ നി​യ​മ​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി.

ജീ​വ​ൻ ന​ഷ്‌ടപ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്നും പ​രി​ക്കേ​റ്റ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യ​സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും എ​സ്. ജ​യ്ശ​ങ്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹമ​ന്ത്രി കെ.വി. സിം​ഗ് വെള്ളിയാഴ്ച കു​വൈ​റ്റി​ൽ എ​ത്തു​ന്നു​ണ്ട്.