കേ​ര​ള കോ​ൺ​ഫ​റ​ൻ​സ് വെ​ള്ളി​യാ​ഴ്ച ഫ​നാ​റി​ൽ
Friday, February 23, 2024 6:59 AM IST
അബ്ദുൾ വഹാബ്
ദോ​ഹ:​ ഖ​ത്ത​ർ മ​ത​കാ​ര്യ വ​കു​പ്പ് മ​ല​യാ​ളി​ക​ൾ​ക്കാ​യി വെ​ള​ളി‌യാഴ്ച വൈ​കു​ന്നേ​രം 5.30 മു​ത​ൽ ദോ​ഹ ഫ​നാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കേ​ര​ള കോ​ൺ​ഫ​റ​ൻ​സ് 2024 സം​ഘ​ടി​പ്പി​ക്കു​ന്നു.

ജീ​വി​തം അ​ട​യാ​ള​പ്പെ​ടു​ത്തു​ക നാ​ളേ​ക്ക് വേ​ണ്ടി​ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന കേ​ര​ള കോ​ൺ​ഫ​റ​ൻ​സി​ൽ പ്ര​മു​ഖ പ​ണ്ഡി​ത​നും ഷാ​ർ​ജ മ​സ്ജി​ദ് അ​ബ്ദു​ൽ അ​സീ​സ് ഖ​ത്തീ​ബു​മാ​യ ഹു​സൈ​ൻ സ​ല​ഫി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ക്ഷ​ണി​ക​മാ​യ ഭൗ​തി​ക ജീ​വി​ത​കാ​ലം ന​ന്മ​യാ​ൽ അ​ട​യാ​ള​പ്പെ​ടു​ത്താ​നു​ത​കും വി​ധം ക്ര​മീ​ക​രി​ക്കാ​ൻ ഏ​വ​രെ​യും പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. സാ​മൂ​ഹി​ക തി​ന്മ​ക​ളു​ടെ ഏ​റി വ​രു​ന്ന സ്വാ​ധീ​നം ഏ​വ​രെ​യും ആ​ശ​ങ്ക​യി​ലാ​ക്കി​യ ഈ ​സ​മ​യ​ത്ത് പ​രി​ഹാ​ര​ങ്ങ​ൾ നി​ർ​ദ്ദേ​ശി​ക്കു​ന്ന​തി​ലൂ​ടെ മ​ഹ​ത്താ​യ ഒ​രു ഉ​ത്ത​ര​വാ​ദി​ത്ത നി​ർ​വ​ഹ​ണ​മാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് 7.30 മു​ത​ൽ വി​ശ്വാ​സ വി​ശു​ദ്ധി, സം​തൃ​പ്ത കു​ടും​ബം എ​ന്ന വി​ഷ​യ​ത്തെ മു​ൻ​നി​ർ​ത്തി ന​ട​ക്കു​ന്ന ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ലും അ​ദ്ദേ​ഹം സം​ബ​ന്ധി​ക്കും. ല​ഹ​രി​യും ലൈം​ഗി​ക അ​രാ​ച​ക​ത്വ​വും സാ​മൂ​ഹി​ക പു​രോ​ഗ​തി​യെ പി​റ​കോ​ട്ട് വ​ലി​ച്ച സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ടും​ബ​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ കോ​ൺ​ഫ​റ​ൻ​സ് ച​ർ​ച്ച ചെ​യ്യും.

ചെ​റി​യ ഒ​രി​ട​വേ​ള​ക്കു ശേ​ഷം ഖ​ത്ത​റി​ലെ​ത്തു​ന്ന ഹു​സൈ​ൻ സ​ല​ഫി പ​ങ്കെ​ടു​ക്കു​ന്ന ര​ണ്ട് പ​രി​പാ​ടി​ക​ളും ജീ​വി​ത വ​ഴി​യി​ൽ വെ​ളി​ച്ച​വും പ്ര​തീ​ക്ഷ​യും പ​ക​രാ​ൻ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ പ്ര​ത്യാ​ശി​ച്ചു.