കു​വൈ​റ്റി​ൽ വാ​ഹ​ന​മി​ടി​ച്ച് മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു
Wednesday, February 21, 2024 12:29 PM IST
കു​വൈ​റ്റ് സി​റ്റി: ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ന​ഴ്സ് കു​വൈ​റ്റി​ൽ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു. അ​ൽ​സ​ലാം ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ ദീ​പ​തി(33)​യാ​ണ് മ​രി​ച്ച​ത്. താ​മ​സ​സ്ഥ​ല​ത്തി​ന് സ​മീ​പ​ത്ത് റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​മി​ടി​ക്കു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​രി​ട്ടി ക​ച്ചേ​രി​ക്ക​ട​വ് ച​ക്കാ​നി​ക്കു​ന്നേ​ൽ മാ​ത്യു-​ഷൈ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ളും വെ​ളി​യ​ത്ത് ജോ​മേ​ഷി​ന്‍റെ ഭാ​ര്യ​യു​മാ​ണ് മ​രി​ച്ച ദീ​പ്തി.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണ്. സ​ഹോ​ദ​ര​ൻ: ദീ​ക്ഷി​ത്.