വാ​ഹ​നാ​പ​ക​ടം: യു​വ​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ കോടതി ത​ള്ളി
Wednesday, February 21, 2024 8:41 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: വാഹനാപകടത്തിൽ രണ്ടുപേർ മരിക്കുകയും രണ്ടുപേ​ർ​ക്ക് പ​രിക്കേൽക്കുകയും ചെയ്ത കേസിൽ കു​റ്റാ​രോ​പി​ത​യാ​യ ഫാ​ഷ​നി​സ്റ്റി​നു ജാ​മ്യം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​പേ​ക്ഷ അ​പ്പീ​ൽ കോ​ട​തി ത​ള്ളി.

ചു​വ​ന്ന ട്രാ​ഫി​ക് സി​ഗ്ന​ൽ പ​രി​ഗ​ണി​ക്കാ​തെ അ​മി​ത വേ​ഗ​ത​യി​ൽ വാ​ഹ​നം ഓ​ടി​ച്ചു എ​ന്ന കു​റ്റ​ത്തി​നാ​ണ് യു​വ​തി​യെ പി​ടികൂ​ടി​യ​ത്. കേ​സ് മാ​ർ​ച്ച് 14 ന് ​വി​ധി പ​റ​യാ​ൻ മാ​റ്റി​വ​യ്ക്കാ​ൻ കോ​ട​തി തീ​രു​മാ​നി​ച്ച​താ​യി അ​ൽ​സെ​യാ​സ്‌​സ ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.


ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ സൂ​ർ സ്ട്രീ​റ്റി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂന്നു​ വ​ർ​ഷ​ത്തെ ത​ട​വി​നും ഒ​രു വ​ർ​ഷ​ത്തേ​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ലി​നും കീ​ഴ്ക്കോ​ട​തി നേ​ര​ത്തെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.