ക്യു​എ​ച്ച്എ​ൽ​സി പ​ത്താം ഘ​ട്ട ഫൈ​ന​ൽ പ​രീ​ക്ഷ; ഒ​ന്നാം റാ​ങ്ക് അ​ഞ്ച് പേ​ർ​ക്ക്
Thursday, February 15, 2024 10:49 AM IST
റി​യാ​ദ്: സൗ​ദി ക്യു​എ​ച്ച്എ​ൽ​സി പ​ത്താം ഘ​ട്ട ഫൈ​ന​ൽ പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. അ​ഞ്ച് പേ​ർ ഒ​ന്നാം റാ​ങ്ക് നേ​ടി. ബ​ൽ​കീ​സ് ബി​ൻ​ത് മു​ഹ​മ്മ​ദ് ഉ​ള്ളാ​ൾ (​ഖോ​ബാ​ർ), ജ​സ്ന എ​ൻ.​ടി (​ഖ​മീ​സ് മു​ശൈ​ത്), നൗ​ഫ​ൽ റ​ഹ്മാ​ൻ (​ജു​ബൈ​ൽ), റി​മ ഹം​സ (​കേ​ര​ള), സ​ലീ​ന (​ജി​ദ്ദ) എന്നിവരാണ് ഒന്നാം റാങ്ക് നേടിയത്.

ര​ണ്ടാം റാ​ങ്ക് ആ​മി​ന ഉ​മ​ർ (കേ​ര​ള), ജ​ഷ്മ മോ​ഹി​യു​ദ്ധീ​ൻ (കേ​ര​ള), മു​ഹ​മ്മ​ദ് അ​മീ​ൻ ബി​സ്മി (റി​യാ​ദ്), ശ​ബ്നം ഫ​ഹ​ദി (ജി​ദ്ദ) ഷ​മീ​ന വ​ഹാ​ബ് (റി​യാ​ദ്) തു​ട​ങ്ങി​യ​വ​ർ ക​ര​സ്ഥ​മാ​ക്കി. മൂ​ന്നാം റാ​ങ്ക് അ​ബ്ദു​ൽ ജ​ലീ​ൽ (താ​യി​ഫ്), അ​ബ്ദു​ൽ മ​ജീ​ദ് (മ​ദീ​ന), മ​ഹ്സൂ​മ (റി​യാ​ദ്), മി​സ്റി​യ ഫ​രീ​ത് (ദ​മാം), അ​ബൂ അ​മാ​ൻ (ഖ​മീ​സ് മു​ഷൈ), മു​ഫി​ദ മു​സ്‌​ത​ഫ (റി​യാ​ദ് ), റാ​ഫി​യ ഉ​മ​ർ (റി​യാ​ദ്),

റ​ഷീ​ദ് മു​ഹ​മ​ദാ​ലി (മ​ദീ​ന), ശ​ബാ​ന ക​ർ​ത്ത​ർ വ​ട​ക്കെ​ത്തി​ൽ (റി​യാ​ദ് ), ഷാ​ഫി ബാ​വ (ദ​മാം), ഷാ​ഹി​ദ ബി​ൻ​ത് ഹം​സ (ത​ബു​ക്), ഷ​മീ​ന അ​ഹ​മ്മ​ദ് (അ​ൽ​ഖോ​ബാ​ർ), ഉ​മൈ​ബ ബി​ൻ​ത് മൊ​യ്‌​ദു​ക്കു​ട്ടി (ഖ​മീ​സ് മു​ഷൈ​ത്ത്) എ​ന്നി​വ​ർ​ക്ക് ല​ഭി​ച്ചു.

കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഫാ​ത്തി​മ (ഖ​മീ​സ് മു​ശൈ​ത്ത്) ഒ​ന്നാം റാ​ങ്കും നു​ഹ സു​നീ​ർ (ജി​ദ്ദ), ര​ണ്ടാം റാ​ങ്കും ആ​യി​ഷ മ​ർ​വ (ദ​മാം), നൗ​ഫ ബി​ൻ​ത് നി​യാ​സ് ( അ​ൽ​ഖോ​ബാ​ർ), ഹി​ശാം (മ​ദീ​ന) എ​ന്നി​വ​ർ മൂ​ന്നാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി.

ഖുർആ​ൻ ഹ​ദീ​സ് ലേ​ർ​ണിം​ഗ് സ്‌​കൂ​ൾ(ക്യുഎ​ച്ച്എ​ൽസി) ​പ​ത്താം ഘ​ട്ട​ത്തി​ൽ മ​ഹ​മ്മ​ദ് അ​മാ​നി ര​ചി​ച്ച വി​ശു​ദ്ധ ഖുർആ​ൻ പ​രി​ഭാ​ഷ​യി​ലെ ജു​സ്അ് 22ൽ ​സൂ​റ​ത്ത് അ​ഹ്സാ​ബ്, സ​ബ​അ, ഫാ​ത്വി​ർ എ​ന്നി​വ​യും സ്വ​ഹീ​ഹു​ൽ ബു​ഖാ​രി​യി​ൽ നി​ന്നു ത​റാ​വീ​ഹ്, ഇ​അ്തി​കാ​ഫ്, ലൈ​ല​ത്തു​ൽ ഖ​ദ്ർ എ​ന്നീ അ​ധ്യാ​യ​ങ്ങ​ളും ഉൾപ്പെ​ടു​ത്തി​യ സി​ല​ബ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ​രീ​ക്ഷ ന​ട​ന്ന​ത്.

സൗ​ദി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​നി​ന്നും കേ​ര​ള​ത്തി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ഈ ​പ​രീ​ക്ഷ​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച മു​ഴു​വ​ൻ പ​ഠി​താ​ക്ക​ൾ​ക്കും ആ​ർഐസിസി അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

പ്ര​വാ​സ​ത്തി​ന്‍റെ തി​ര​ക്ക് പി​ടി​ച്ച ജീ​വി​ത​ക്ര​മ​ത്തി​നി​ട​യി​ൽ ഖുർആ​നും പ്ര​വാ​ച​ക വ​ച​ന​ങ്ങ​ളും ക്ര​മാ​നു​ഗ​ത​മാ​യി പ​ഠി​ക്കാ​ൻ റി​യാ​ദ് ഇ​സ്‌​ലാ​ഹി കോഓർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഒ​രു​ക്കി​യ പ​ഠ​ന പ​ദ്ധ​തി​യു​ടെ പ​തി​നൊ​ന്നാം ഘ​ട്ട പ​ഠ​ന ക്ലാ​സു​ക​ൾ സൗ​ദി അ​റേ​ബി​യ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച​താ​യി ക്യു​എ​ച്ച്എ​ൽ​സി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

നേ​രി​ട്ട് ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ല​ഭ്യ​മാ​ണ്. വീ​ക്കി​ലി ക്ലാസു​ക​ൾ, വാ​യ​ന​ക്കൂ​ട്ടം, ഹി​ഫ്ദ്, ഓ​ൺ​ലൈ​ൻ കി​ഡ്‌​സ് ക്യു​എ​ച്ച്എ​ൽ​സി, ഡെ​യ്‌​ലി റീ​ഡിംഗ്, പ​രീ​ക്ഷ​ക​ൾ, ഓ​പ്പ​ൺ​ബു​ക്ക് പ​രീ​ക്ഷ, റ​മ​ദാ​ൻ ക്വി​സ് തു​ട​ങ്ങി വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കി​വ​രു​ന്നു.

പാ​ഠപു​സ്ത​ക​ങ്ങ​ൾ​ക്കും മ​റ്റ് വി​വ​ര​ങ്ങ​ളും www.riccqhlc.com വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.