ഗ​ൾ​ഫ് കാ​ത്തോ​ലി​ക് ക​രി​സ്മാ​റ്റി​ക്ക് റി​ന്യൂ​വ​ൽ സ​ർ​വീ​സ​സ് കോ​ൺ​ഫ​റ​ൻ​സ്‌ സ​മാ​പി​ച്ചു
Thursday, December 7, 2023 4:01 PM IST
അ​നി​ല്‍ സി. ​ഇ​ടി​ക്കു​ള
ദു​ബാ​യി: സെ​ന്‍റ് മേ​രീ​സ് ദൈ​വാ​ല​യ​ത്തി​ൽ ന​ട​ന്ന അ​ഞ്ചാ​മ​ത് ഗ​ൾ​ഫ് കാ​ത്തോ​ലി​ക് ക​രി​സ്മാ​റ്റി​ക്ക് റി​ന്യൂ​വ​ൽ സ​ർ​വീ​സ​സ് കോ​ൺ​ഫ​റ​ൻ​സ്‌ സ​മാ​പി​ച്ചു. വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

കാ​രി​സ് അ​ഡ്വൈ​സ​ർ ഫാ. ​മൈ​ക്കി​ൾ ഫ​ർ​ണാ​ണ്ട​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. കാ​രി​സ് യുഎഇ ​കോഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജോ​സ​ഫ് ലൂ​ക്കോ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ആ​രോ​ഗ്യ​രാ​ജ്‌ ന​ന്ദി പ​റ​ഞ്ഞു.

ആ​ർ​ച്ച്ബി​ഷ​പ് ഫ്രാ​ൻ​സി​സ് ക​ലി​സ്റ്റ് (ഇ​ന്ത്യ), ഷെ​വ. സി​റി​ൾ ജോ​ൺ (കാ​രി​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ), ആ​ന്ത്ര​സ് അ​ര​ങ്കോ (കാ​രി​സ് ഇന്‍റ​ർ​നാ​ഷ​ന​ൽ), ബോ​ബ് കാ​ന്‍റ​ൺ (യുഎ​സ്എ), ​അ​ജി​ൻ (കാ​രി​സ് ഇ​ന്ത്യ യൂ​ത്ത് കോ​ഓർ​ഡി​നേ​റ്റ​ർ), സി.​പോ​ളി​ൻ (ഇ​ന്ത്യ), ഡോ. ​ജോ​സ​ഫ് ലൂ​ക്കോ​സ് (യുഎഇ) ​എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ബി​ഷ​പ് പൗ​ലോ മാ​ർ​ട്ടി​നെ​ല്ലി, ബി​ഷ​പ് ആ​ൽ​ഡോ ബ​റാ​ദി, ആ​ർ​ച്ച്ബി​ഷ​പ് സാ​ഖി​യ എ​ൽ. ഖാ​സി​സ് (യുഎഇ ​വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി) എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.


വ​ത്തി​ക്കാ​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ക​ർ​ദി​നാ​ൾ പി​യെ​ട്രോ പ​രോ​ളി​ൻ പ്ര​ത്യേ​ക ആ​ശീ​ർ​വാ​ദം ന​ൽ​കി. സ​മാ​പ​ന സ​മ്മേ​ള​ത്തി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ ന​ട​ത്തി​യ ബൈ​ബി​ൾ ക്വി​സ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ന​വീ​ക​ര​ണ​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് മു​ൻ ചെ​യ​ർ​മാ​ൻ ജോ ​കാ​വാ​ലം, ഫാ. ​മൈ​ക്കി​ൾ ഫ​ർ​ണാ​ണ്ട​സ് എ​ന്നി​വ​രെ​യും ക്ലാ​സു​ക​ൾ ന​യി​ച്ച​വ​രെ​യും ആ​ദ​രി​ച്ചു.

പ​രി​പാ​ടി​ക​ൾ​ക്ക് ഫാ ​മൈ​ക്കി​ൾ, ഫാ ​വ​ര്ഗീ​സ് കോ​ഴി​പ്പാ​ട​ൻ, ഡോ ​ജോ​സ​ഫ് ലൂ​ക്കോ​സ്, ക്ലി​റ്റ​സ​ൺ ജോ​സ​ഫ്, ആ​രോ​ഗ്യ​രാ​ജ്‌, എ​ഡ്‌​വേ​ർ​ഡ് ജോ​സ​ഫ്, ര​ജി സേ​വ്യ​ർ, റൂ​ബി, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കോ​ൺ​ഫറ​ൻ​സി​ന്‍റ ഭാ​ഗ​മാ​യി ആ​രാ​ധ​ന, ഭ​ക്തി​ഗാ​ന ബാ​ൻ​ഡു​ക​ളു​ടെ അ​വ​ത​ര​ണം ,ശി​ല്പ​ശാ​ല​ക​ൾ, വ​ച​ന സ​ന്ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ന​ട​ത്തി.