ദു​ബാ​യി​യി​ൽ ന​ട​ക്കു​ന്ന കാ​ലാ​വ​സ്ഥ ഉച്ചകോടിക്ക് മ​ല​യാ​ളി യു​വ​സാ​ന്നി​ധ്യം
Thursday, November 30, 2023 4:42 PM IST
ദു​ബാ​യി: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഗോ​ള കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും പ​രി​ഹാ​ര​ങ്ങ​ളും എ​ന്ന വി​ഷ​യം പ​ഠി​ക്കു​ന്ന​തി​നും സം​വ​ദി​ക്കു​ന്ന​തി​നു​മാ​യി ലോ​ക​രാ​ഷ്ട്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ മ​ല​യാ​ളി യു​വ​സാ​ന്നി​ധ്യം.

എ​റ​ണാ​കു​ളം തേ​വ​ര സ്വ​ദേ​ശി​യാ​യ അ​ഡ്വ. ആ​ന്‍റ​ണി ജൂ​ഡി​യാ​ണ് ഇ​ന്ന് മു​ത​ൽ ഡി​സം​ബ​ർ 12 വ​രെ യു​എ​ഇ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ലോ​ക​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ദു​ബാ​യി​യി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ഉ​ച്ച​കോ​ടി​യി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള രാ​ഷ്ട്ര നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന YOUNGOയു​ടെ പ്ര​തി​നി​ധി​യാ​യി​ട്ടാ​ണ് അ​ഡ്വ. ആ​ന്‍റ​ണി ജൂ​ഡി പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ക​ത്തോ​ലി​ക്കാ യൂ​ത്ത് മൂ​വ്മെ​ന്‍റ് (ICYM) ദേ​ശീ​യ പ്ര​സി​ന്‍റാ​യി
സേ​വ​നം ചെ​യ്യു​ക​യാ​ണ് ആ​ന്‍റ​ണി ജൂ​ഡി.

Gindia(Make Earth Green Again) എ​ന്ന എ​ന്ന പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ​ദ്ധ​തി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ന്ന് വ​രു​ക​യാ​ണ്. നി​യ​മ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ അ​ഡ്വ. ആ​ന്‍റ​ണി ജൂ​ഡി നി​ല​വി​ൽ ഡ​ൽ​ഹി​യി​ലാ​ണ് സേ​വ​ന​മ​നു​ഷ്ഠി​ച്ച് വ​രു​ന്ന​ത്.

തൃ​ശൂ​ർ ലോ ​കോ​ള​ജി​ൽ നി​ന്ന് നി​യ​മം ബി​രു​ദ​വും എ​റ​ണാ​കു​ളം ചി​ന്മ​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബി​രു​ദാ​ന​ന്ദ ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം പ​റ​മ്പ​ലോ​ത്ത് ജൂ​ഡി - മി​നി ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ്.