ഇ​റാ​ഖി​ല്‍ വി​വാ​ഹ​സ്ഥ​ല​ത്ത് വ​ന്‍ തീ​പി​ടി​ത്തം; 114 മരണം; 200 പേ​ര്‍​ക്ക് പ​രി​ക്ക്
Wednesday, September 27, 2023 9:53 AM IST
ബാ​ഗ്ദാ​ദ്: ഇ​റാ​ഖി​ല്‍ വി​വാ​ഹ​സ്ഥ​ല​ത്തു​ണ്ടാ​യ വ​ന്‍ തീ​പി​ടി​ത്ത​ത്തി​ല്‍ 114 പേ​ര്‍ മ​രി​ച്ചു. 200 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വ​ട​ക്ക​ന്‍ ഇ​റാ​ഖി പ​ട്ട​ണ​മാ​യ ഹം​ദാ​നി​യ​യി​ലാ​ണ് സം​ഭ​വം. വി​വാ​ഹാ​ഘോ​ഷം ന​ട​ത്തു​കൊ​ണ്ടി​രു​ന്ന ഹാ​ളി​ല്‍ തീ​പ​ട​രു​ക​യാ​യി​രു​ന്നു. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ട​ക്കം പൊ​ട്ടി​ച്ച​താ​ണ് തീ​പി​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

വ​ര​നും വ​ധു​വും ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നാ​ണ് വി​വ​രം. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ ഹാ​ളി​നു​ള്ളി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.