‘മഴവില്ല് 2023’ നവംബർ 17ന്
Sunday, September 24, 2023 11:29 AM IST
സലിം കോട്ടയിൽ
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ല​വേ​ദി കു​വൈ​റ്റ് ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘മ​ഴ​വി​ല്ല് - 2023’ ചി​ത്ര​ര​ച​ന മ​ത്സ​രം ന​വം​ബ​ർ 17ന് ​ഖൈ​ത്താ​ൻ കാ​ർ​മ​ൽ സ്‌​കൂ​ളി​ൽ വ​ച്ച് ന​ട​ക്കും.

കി​ന്‍റ​ർ ഗാ​ർ​ഡ​ൻ (കെ​ജി ക്ലാ​സു​ക​ൾ), സ​ബ് ജൂ​നി​യ​ർ (ക്ലാ​സ് ഒ​ന്ന് - നാ​ല്), ജൂ​നി​യ​ർ (ക്ലാ​സ് അ​ഞ്ച് - എ​ട്ട്), സീ​നി​യ​ർ (ക്ലാ​സ് ഒ​ന്പ​ത് -12) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ര​ജി​സ്‌​ട്രേ​ഷ​ൻ www.kalakuwait.com എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യും വി​വി​ധ സ്കൂ​ളു​ക​ൾ, ബാ​ല​വേ​ദി ക്ല​ബു​ക​ൾ മു​ഖേ​ന​യും ന​ട​ക്കും.


അ​ബ്ബാ​സി​യ, ഫ​ഹാ​ഹീ​ൽ, അ​ബു​ഹ​ലീ​ഫ, സാ​ൽ​മി​യ എ​ന്നി​വ​ട​ങ്ങ​ളി​ലെ ക​ല സെ​ന്‍റ​റു​ക​ളി​ൽ "മ​ഴ​വി​ല്ല്- 2023'ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. വി​ജ​യി​ക​ൾ​ക്ക് സ്വ​ർ​ണ മെ​ഡ​ലു​ക​ളും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൂടുതൽ വി​വ​ര​ങ്ങ​ൾ​ക്ക്: 67751175 (അ​ബ്ബാ​സി​യ), 99251256 (അ​ബൂ​ഹ​ലീ​ഫ), 66517915 (സാ​ൽ​മി​യ), 99188716 (ഫ​ഹാ​ഹീ​ൽ).