കൈരളി ഫുജൈറ ഖോർഫഖാൻ യൂണിറ്റ് ഈദ്-ഓണാഘോഷം സംഘടിപ്പിച്ചു
Wednesday, September 20, 2023 11:48 AM IST
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ഖോ​ർ​ഫാ​ഖാ​ൻ യൂ​ണി​റ്റ് "ഈ​ദ് - ഓ​ണാ​ഘോ​ഷം 2023' സം​ഘ​ടി​പ്പി​ച്ചു.​ഖോ​ർ​ഫ​ഖാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ​വ​ച്ച് ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​ഡ്വ.​എ.​എം.​ആ​രി​ഫ് എം.​പി. ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൈ​ര​ളി യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗോ​പി​ക അ​ജ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ലോ​ക​കേ​ര​ള സ​ഭ അം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ൺ സാ​മൂ​വ​ൽ, സ​ഹ​ര​ക്ഷാ​ധി​കാ​രി കെ.​പി. സു​കു​മാ​ര​ൻ, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ലെ​നി​ൻ ജി. ​കു​ഴു​വേ​ലി, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് മു​ര​ളി​ധ​ര​ൻ, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി ആ​ക്‌​ടിം​ഗ് സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​ട്ടാ​ന്നൂ​ർ,

വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജു രാ​ഘ​വ​ൻ, ജോ​യി​ന്‍റ ട്ര​ഷ​റ​ർ സ​തീ​ഷ് ഓ​മ​ല്ലൂ​ർ, യൂ​ണി​റ്റ് ക​മ്മി​റ്റി ട്ര​ഷ​റ​ർ ജീ​ജു ഐ​സ​ക് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സു​നി​ൽ ചെ​മ്പ​ള്ളി​ൽ സ്വാ​ഗ​ത​വും ര​ഞ്ജി​നി മ​നോ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

മ​ഹാ​ബ​ലി​യും നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളും അ​ണി​നി​ര​ന്ന വ​ർ​ണാ​ഭ​മാ​ർ​ന്ന ഘോ​ഷ​യാ​ത്ര​യ്ക്ക് ശേ​ഷം ഒ​പ്പ​ന, തി​രു​വാ​തി​ര, ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റി.​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക അ​നൂ​ജ ഹ​സീ​ബ് പ​രി​പാ​ടി‌​യു‌​ടെ അ​വ​താ​ര​ക​യാ​യി. ആ​ഘോ​ഷ​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് പൂ​ക്ക​ള​വും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.