ന​വ​യു​ഗം കേ​ന്ദ്ര ക​മ്മി​റ്റി നേ​താ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ മ​ണി​ക്കു​ട്ട​ന്‍റെ മാ​താ​വ് അ​ന്ത​രി​ച്ചു
Thursday, September 14, 2023 10:47 AM IST
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റും സൗ​ദി​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ പ​ദ്മ​നാ​ഭ​ൻ മ​ണി​ക്കു​ട്ട​ന്‍റെ മാ​താ​വ് അ​മ്മി​ണി പ​ദ്മ​നാ​ഭ​ൻ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​പ്പെ​ട്ടു. 73 വ​യ​സാ​യി​രു​ന്നു.

മേ​ത​ല കോ​ട്ട​ക്ക​ൽ പു​ത്ത​ൻ​പു​ര വീ​ട്ടി​ലെ പ​രേ​ത​നാ​യ പ​ദ്മ​നാ​ഭ​ന്‍റെ ഭാ​ര്യ​യാ​യ ശ്രീ​മ​തി അ​മ്മി​ണി സൗ​ദി​യി​ൽ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ ഒ​രു മാ​സം മു​ൻ​പ് വ​ന്ന് മ​ണി​ക്കു​ട്ട​ന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പം ക​ഴി​ഞ്ഞ​തി​നു ശേ​ഷം മ​ട​ങ്ങി​പ്പോ​യി ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

വീ​ട്ടി​ൽ ത​ല ക​റ​ങ്ങി വീ​ണ​പ്പോ​ൾ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ട് പോ​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മ​ണി​ക്കു​ട്ട​ൻ, ബി​നോ​യ് എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

ന​വ​യു​ഗം കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റും ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​യു​മാ​യ മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ, ശ്രീ​ജ ബി​നോ​യ് എ​ന്നി​വ​രാ​ണ് മ​രു​മ​ക്ക​ൾ.

അ​മ്മി​ണി പ​ദ്മ​നാ​ഭ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം കേ​ന്ദ്ര ക​മ്മി​റ്റി അ​നു​ശോ​ച​നം അ​റി​യി​ച്ചു.