കുവൈറ്റ് സിറ്റി: സൈനിക യൂണിഫോമുകളും 250 ഓളം മെഷീൻ ഗൺ തിരകളുമായി ഇറാഖിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്ന സിറിയക്കാരനെ കുവൈറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
സിറിയൻ പൗരൻ ഓടിച്ചിരുന്ന ട്രക്ക് പരിശോധിച്ചപ്പോഴാണ് വീട്ടുപകരണങ്ങളും ലഗേജുകളും കയറ്റിയിരുന്നതിനിടയിൽ 250 മെഷീൻ ഗൺ റൗണ്ടുകളും സൈനിക യൂണിഫോമുകളും കണ്ടെത്തിയതെന്ന് കസ്റ്റംസ് പറഞ്ഞു. സിറിയൻ ഡ്രൈവറെയും പിടിച്ചെടുത്ത സാധനങ്ങളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.