ദുബായി: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി ദുബായി ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം.
ഇന്ത്യയിലെ ജനങ്ങളോട് അതിയായ ദുഃഖവും അനുശോചനവും അറിയിക്കുന്നതായും മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ഒപ്പം നിൽക്കുന്നതായും ഷെയ്ഖ് ട്വീറ്റ് ചെയ്തു. ഈ ദുഃഖവേളയിൽ യുഎഇ ഇന്ത്യക്കൊപ്പമാണെന്നും പ്രാർഥനകൾ നേരുന്നതായും അദ്ദഹം കുറിച്ചു.