മ​ല​പ്പു​റം സ്വ​ദേ​ശി മ​ക്ക​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Friday, June 2, 2023 3:53 PM IST
റി​യാ​ദ്: കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ഹ​ജ്ജ് തീ​ർ​ഥാ​ട​ക മ​ക്ക​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മ​ല​പ്പു​റം തേ​ഞ്ഞി​പ്പ​ലം നീ​രോ​ൽ​പാ​ലം സ്വ​ദേ​ശി കു​പ്പാ​ട്ടി​ൽ സാ​ജി​ദ(64) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച​യാ​ണ് ഇ​വ​ർ ഹ​ജ്ജി​നാ​യി ബ​ന്ധു​ക്ക​ളോ​ടൊ​പ്പം മ​ക്ക​യി​ലെ​ത്തി​യ​ത്. ഉം​റ നി​ർ​വ​ഹി​ച്ച് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഹ​റ​മി​ലെ​ത്തി​യ​പ്പോ​ൾ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം മ​ക്ക അ​ൽ​നൂ​ർ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മ​ക്ക​യി​ൽ വെള്ളിയാഴ്ച ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.