കേപ്ടൗൺ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനും ദക്ഷിണാഫ്രിക്കയിൽ കൂടിക്കാഴ്ച നടത്തി. കേപ്ടൗണിൽ നടക്കുന്ന ബ്രിക്സ് മന്ത്രിതല സമ്മേളനത്തിനെത്തിയതാണ് ഇരുവരും.
വിവിധ മേഖലകളിൽ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും അന്താരാഷ്ട്രതലത്തിൽ സമാധാനവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനെ കുറിച്ചും ഇരുമന്ത്രിമാരും ചർച്ച ചെയ്തു.