സൗ​ദി​യി​ൽ പൊ​ള​ള​ലേ​റ്റ് മ​ല​യാ​ളി​ക്ക് ദാ​രു​ണാ​ന്ത്യം
Friday, June 2, 2023 11:37 AM IST
റി​യാ​ദ്: സൗ​ദി​യി​ൽ ആ​വി പി​ടി​ക്കു​ന്ന​തി​നി​ടെ തീ ​പൊ​ള​ള​ലേ​റ്റ് മ​ല​യാ​ളി മ​രി​ച്ചു. തൃ​ശൂ​ര്‍ കോ​ത​പ​റ​മ്പ് സ്വ​ദേ​ശി പാ​ണ്ട​പ​റ​മ്പ​ത്ത് മു​ഹ​മ്മ​ദ് റാ​ഫി (50) ആ​ണ് മ​രി​ച്ച​ത്.

ജ​ല​ദോ​ഷ​ത്തെ തു​ട​ർ​ന്നാ​ണ് റാ​ഫി കെ​റ്റി​ലി​ൽ ആ​വി പി​ടി​ച്ച​ത്. ഗ്യാ​സ് സ്റ്റൗ ​ക​ത്തി​ച്ച് കെ​റ്റി​ൽ വെ​ള്ളം ചൂ​ടാ​ക്കി ആ​വി പി​ടി​ക്കു​ന്നതിനിടെ പു​ത​പ്പി​ലേ​ക്ക് തീ ​പ​ട​രുകയായിരുന്നു. റൂ​മി​ലു​ള്ള​വ​രെ​ല്ലാം ഉ​റ​ക്ക​മായി​രു​ന്ന​തി​നാ​ൽ പൊ​ള്ള​ലേ​റ്റ കാ​ര്യം ആരും അ​റി​ഞ്ഞി​രുന്നില്ല.

പി​താ​വ്: ഇ​സ്മാ​യി​ല്‍, മാ​താ​വ്: സൈ​ന​ബ. ഭാ​ര്യ: ഗ​നി​യ. മ​ക്ക​ൾ: റി​സ്‌​വാ​ന ഫാ​ത്തി​മ, മു​ഹ​മ്മ​ദ് ഫ​ര്‍​ഹാ​ന്‍, മു​ഹ​മ്മ​ദ് റൈ​ഹാ​ന്‍.