ഫുജൈറ: ഫുജൈറ കൈരളി കൾച്ചറൽ അസോസിയേഷനും ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി ശാസ്ത്രവും മാറുന്ന ലോകവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
കൈരളി ഫുജൈറ ഓഫീസിൽ വച്ചു നടത്തിയ സെമിനാറിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ പ്രസിഡൻ്റും ശാസ്ത്ര ഗവേഷകനും റിട്ട. പ്രഫസഫറുമായ ഡോ.എൻ.ഷാജി വിഷയവതരണം നടത്തി. അതിവേഗം മാറുന്ന ലോകത്ത് നിർമ്മിത ബുദ്ധി മനുഷ്യ വികാസത്തിൻ്റെ സമസ്ത തലങ്ങളിലും നിർണായകമായ സ്വാധീനമായിരിക്കും ചെലുത്തുകയെന്ന് അദ്ദേഹം പറഞ്ഞു. വിഷയാവതരണവും തുടർന്ന് നടന്ന ചർച്ചയും ഏറെ വിജ്ഞാനപ്രദമായിരുന്നു. കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് ലെനിൻ ജി.കുഴിവേലി അദ്ധ്യക്ഷത വഹിച്ചു.
ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൻ സാമുവേൽ, സഹ രക്ഷാധികാരി സുജിത്ത് വി.പി., സെൻട്രൽ കമ്മറ്റി കൾച്ചറൽ കൺവീനർ സുമന്ദ്രൻ ശങ്കുണ്ണി, ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യു.എ.ഇ കമ്മറ്റി അംഗങ്ങളായ അഡ്വ.മാത്യു ആൻറണി, അഡ്വ.ശ്രീകുമാരി, അരുൺ പരവൂർ. ഫുജൈറ ചാപ്റ്റർ സെക്രട്ടറി നൗഫൽ ,കൈരളി ഫുജൈറ യൂണിറ്റ് കൾച്ചറൽ കൺവീനർ നമിത പ്രമോദ് എന്നിവർ സന്നിഹതരായിരുന്നു. കൈരളി യൂണിറ്റ് സെക്രട്ടറി മിജിൻ ചുഴലി സ്വാഗതവും ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഫുജൈറ ചാപ്റ്റർ പ്രസിഡൻ്റ് രാജശേഖരൻ വല്ലത്ത് നന്ദിയും പറഞ്ഞു.