ലോ​ക നാ​ട​ക​ദി​നാ​ച​ര​ണം ആ​ച​രി​ച്ചു
Friday, March 31, 2023 7:02 AM IST
സലിം കോട്ടയിൽ
കുവൈ‌റ്റ്: ത​നി​മ കു​വൈ​ത്ത് ഏ​പ്രി​ൽ നാ​ലാം വാ​രം അ​ര​ങ്ങേ​റു​വാ​നാ​യി തയാ​റെ​ടു​ക്കു​ന്ന മാ​ക്ബ​ത്ത് നാ​ട​ക​ത്തി​ന്‍റെ പ​രി​ശീ​ല​ന ക​ള​രി​യി​ൽ മാ​ർ​ച്ച് 27 ന് ​ലോ​ക നാ​ട​ക​ദി​നം ആ​ച​രി​ച്ചു. നാ​ട​ക​ത്ത​നി​മ ക​ൺ​വീ​ന​ർ ​ജേ​ക്ക​ബ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ശ്രീകു​മാ​ർ തൃ​ത്താ​ല സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ത​നി​മ ജ​ന​റ​ൽ ക​ൺ​വീ​ന​റും, മാ​ക്ബ​ത്തി​ന്‍റെ സം​വി​ധാ​യ​ക​നു​മാ​യ ​ബാ​ബു​ജി ബ​ത്തേ​രി ആ​മു​ഖ​പ്ര​ഭാ​ഷ​ണ​ത്തി​ൽ നാ​ട​ക​ക​ല​യു​ടെ വൈ​ശി​ഷ്ട്യ​ങ്ങ​ളെ​പ്പ​റ്റി വി​വ​രി​ച്ചു. മാ​ക്ബ​ത്തി​ലെ അ​ഭി​നേ​താ​ക്ക​ളാ​യ ​ബി​നു .കെ. ​ജോ​ൺ, ​ഡി. കെ. ​ദി​ലീ​പ്, ശ്രീകു​മാ​ർ തൃ​ത്താ​ല എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ നാ​ട​കാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു വ​ച്ചു. മാ​ക്ബ​ത്തി​ന്‍റെ സ​ഹ​സം​വി​ധാ​യ​ക​ൻ ​വി​ജേ​ഷ് വേ​ലാ​യു​ധ​ൻ ന​ന്ദി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.