ഫോ​ക്ക​സ് കു​വൈ​റ്റ് അ​​ബാസി​യ യൂ​ണി​റ്റ് ഒ​ന്നി​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ
Wednesday, March 29, 2023 7:43 PM IST
സലീം കോട്ടയിൽ
കു​വൈ​റ്റ് സി​റ്റി: ഫോ​ക്ക​സ് കു​വൈ​റ്റ് അ​ബാ​സി​യ യൂ​ണി​റ്റ് ഒ​ന്നി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ബി​ജൂ കു​ര്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.

യൂ​ണി​റ്റ് ക​ൺ​വീ​ന​ർ മാ​ത്യൂ ഫി​ലി​പ്പ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് സ​ലിം രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി കു​മാ​ർ, മീ​ഡി​യ ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, ജി​ജി മാ​ത്യൂ, ഷ​ഹി​ദ് ല​ബ്ബ, മു​കേ​ഷ് കാ​ര​യി​ൽ, സി​ജോ ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി മാ​ത്യൂ ഫി​ലി​പ്പ് (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് ), ഷി​ബു സാ​മു​വ​ൽ (യൂ​ണി​റ്റ് ക​ൺ​വീ​ന​ർ), സ​നൂ​പ് കൊ​ച്ചു​ണ്ണി (ജോ: ​ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. മ​നോ​ജ് ക​ലാ​ഭ​വ​ൻ സ്വാ​ഗ​ത​വും സ​നൂ​പ് കൊ​ച്ചു​ണ്ണി ന​ന്ദി​യും പ​റ​ഞ്ഞു.