കുവൈറ്റ് സിറ്റി: നിയമമേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം പരമാവധി കുറച്ച് സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള നടപടികൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ശക്തമാക്കി.
ചില തസ്തികകൾ പൗരന്മാർയ്ക്ക് മാത്രമായി പരിമിതപ്പെടുത്തി. നിയമഗവേഷകർക്ക് സർവകലാശാല ബിരുദം നിർബന്ധമാക്കി.
"സ്പെഷ്യലിസ്റ്റ്' പദവികളിൽ 4,576 പ്രവാസികൾ സർക്കാർ, സ്വകാര്യ മേഖലകളിൽ നിയമരംഗത്ത് ജോലി ചെയ്യുന്നുണ്ടെന്നും ബന്ധപ്പെട്ടവർ പറഞ്ഞതായി അൽ-ഖബസ് റിപ്പോർട്ട് ചെയ്തു. ഈ തസ്തികകളെല്ലാം ക്രമേണ സ്വദേശിവത്കരിക്കും.