കു​വൈ​റ്റി​ൽ ചി​ത്രീ​ക​രി​ച്ച ആ​ദ്യ ഇ​ന്ത്യ​ൻ സി​നി​മ തീ​യ​റ്റ​റി​ലേ​ക്ക്
Tuesday, March 28, 2023 6:28 PM IST
അയ്‌മനം സാജൻ
കുവെെറ്റ്: കു​വൈ​റ്റി​ൽ പൂ​ർ​ണ്ണ​മാ​യും ചി​ത്രീ​ക​രി​ച്ച ആ​ദ്യ ഇ​ന്ത്യ​ൻ സി​നി​മ​യാ​യ ഒ​റ്റ​യാ​ൻ തീ​യ​റ്റ​റി​ലേ​ക്ക്. നി​ഷാ​ദ് കാ​ട്ടൂ​ർ ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഗാ​ന​ര​ച​ന, തി​ര​ക്ക​ഥ, സം​വി​ധാ​നം നി​ർ​വ്വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ബ​ല​റാം തൈ​പ്പ​റ​മ്പി​ൽ, അ​ഞ്ജു ജി​നു എ​ന്നി​വ​രാ​ണ് നി​ർ​മ്മാ​ണം.

ജി​നു വൈ​ക്ക​ത്ത് നാ​യ​ക​നാ​യ ചി​ത്ര​ത്തി​ൽ, നി​ർ​മാ​താ​വാ​യ ബ​ല​റാം തൈ​പ്പ​റ​മ്പി​ൽ ശ​ക്ത​മാ​യൊ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു.

കു​വൈ​റ്റി​ലെ മു​പ്പ​ത്ത​ഞ്ചോ​ളം മ​ല​യാ​ളി​ക​ൾ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു എ​ന്ന​ത് ഒ​രു പ്ര​ത്യേ​ക​ത​യാ​ണ്. സ​ഹോ​ദ​ര​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ​വ​രോ​ട് ന​ട​ത്തു​ന്ന ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ​യാ​ണ് ഒ​റ്റ​യാ​ൻ പ​റ​യു​ന്ന​ത്.

സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ​യി​ൽ പ്ര​തി​കാ​ര​വും ത്രി​ല്ല​റും സ​സ്പെ​ൻ​സും നി​റ​ഞ്ഞി​രി​ക്കു​ന്നു.


സ​ഹ​നി​ർ​മാ​ണം - ദീ​പ, ബി​ജു ഭ​ദ്ര, ക്യാ​മ​റ - വി​നു​സ്നൈ​പ്പ​ർ, എ​ഡി​റ്റിം​ഗ്, ഗ്രാ​ഫി​ക്സ് - ബി​ജു ഭ​ദ്ര, സം​ഗീ​തം - ബോ​ണി കു​ര്യ​ൻ, പി.​ജി.​രാ​ഗേ​ഷ്, ആ​ലാ​പ​നം - അ​ൻ​വ​ർ സാ​ദ​ത്ത്, ബി​ജോ​യ് നി​സ​രി, പ​ശ്ചാ​ത്ത​ല സം​ഗീ​തം - ശ്രീ​രാ​ഗ് സു​രേ​ഷ്, ആ​ർ​ട്ട് - റെ​നീ​ഷ് കെ. ​റെ​നി, അ​നീ​ഷ് പു​രു​ഷോ​ത്ത​മ​ൻ, മേ​ക്ക​പ്പ് - പ്ര​വീ​ൺ കൃ​ഷ്ണ, സൗ​ണ്ട് ഡി​സൈ​ൻ - മു​ഹ​മ്മ​ദ് സാ​ലി​ഹ്, പ്രൊ​ഡ​ക്ഷ​ൻ -സു​നി​ൽ പാ​റ​ക്ക​പാ​ട​ത്ത്, ദി​പി​ൻ ഗോ​പി​നാ​ഥ്, ഗോ​കു​ൽ മ​ധു, വ​ഫ്ര ഷെ​റി, ഫി​ലി​പ്പ് ജോ​യ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ആ​ദ​ർ​ശ് ഭൂ​വ​നേ​ശ്, അ​സോ​സി​യേ​റ്റ് ക്യാ​മ​റ -സി​റാ​ജ് കി​ത്ത്, സ്റ്റി​ൽ - നി​ഖി​ൽ വി​ശ്വ, അ​ജി​ത് മേ​നോ​ൻ ,പോ​സ്റ്റ​ർ ഡി​സൈ​ൻ - മി​ഥു​ൻ സു​രേ​ഷ്, പി​ആ​ർ​ഒ- അ​യ്മ​നം സാ​ജ​ൻ

ജി​നു വൈ​ക്ക​ത്ത്, ബ​ല​റാം തൈ​പ്പ​റ​മ്പി​ൽ, അ​ഞ്ജു ജി​നു, ഡോ. ​ദേ​വി പ്രീ​യ കൃ​ഷ്ണ​കു​മാ​ർ ,സീ​നു മാ​ത്യൂ​സ്, ബി​ൻ​സ് അ​ടൂ​ർ, ഉ​ണ്ണി മൈ​ൾ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.