എം.​അ​ഹ്മ​ദ്കു​ട്ടി മ​ദ​നി​ക്ക് ഇ​ന്ത്യ​ൻ ഇ​സ്'​ലാ​ഹി സെ​ന്‍റ​ർ സ്വീ​ക​ര​ണം ന​ൽ​കി
Sunday, March 26, 2023 6:52 AM IST
സലിം കോട്ടയിൽ
കു​വൈ​റ്റ് സി​റ്റി : കേ​ര​ള ന​ദ് വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ (കെ​എ​ൻഎം) സം​സ്ഥാ​ന ട്ര​ഷ​റ​ർ എം. ​അ​ഹ് മ​ദ് കു​ട്ടി മ​ദ​നി​ക്ക് എ​യ​ർ​പേ​ർ​ട്ടി​ൽ ഇ​ന്ത്യ​ൻ ഇ​സ്'​ലാ​ഹി സെ​ൻ്റ​ർ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി. ഇ​ന്ത്യ​ൻ ഇ​ന്ത്യ​ൻ ഇ​സ്'​ലാ​ഹി സെ​ൻ്റ​ർ കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ റ​മ​ളാ​ൻ കാ​ല പ​രി​പാ​ടി​ക​ളി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.

സ്വീ​ക​ര​ണ​ത്തി​ന് ഐഐസി പ്ര​സി​ഡ​ൻ​റ് യൂ​നു​സ് സ​ലീം, വൈ​സ്. പ്ര​സി​ഡ​ൻ​റ് അ​ബൂ​ബ​ക്ക​ർ സി​ദ്ധീ​ഖ് മ​ദ​നി, ഓ​ർ​ഗ. സെ​ക്ര​ട്ട​റി അ​യ്യൂ​ബ് ഖാ​ൻ, കേ​ന്ദ്ര സെ​ക്ര​ട്ട​റി​രി​മാ​രാ​യ ഷ​മീം ഒ​താ​യി, ടി.​എം അ​ബ്ദു​റ​ഷീ​ദ്, ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ കു​വൈ​റ്റ് സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹി​മാ​ൻ എ​ന്നി​വ​ർ സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു