ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വം: ക​ല അ​ബു​ദാ​ബി അ​വ​ത​രി​പ്പി​ച്ച നാ​ട​കം "​സ്റ്റേ​ജ്' അ​ര​ങ്ങേ​റി
Saturday, January 28, 2023 3:55 AM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി : കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ അ​ഞ്ചാം രാ​വി​ൽ ക​ല അ​ബു​ദാ​ബി അ​വ​ത​രി​പ്പി​ച്ച "സ്റ്റേ​ജ്' നാ​ട​കം അ​ര​ങ്ങേ​റി.

ഈ ​ലോ​കം മു​ഴു​വ​ൻ ഒ​രു സ്റ്റേ​ജാ​ണ്, ന​മ്മ​ൾ ഓ​രോ​രു​ത്ത​രും അ​തി​ലെ അ​ഭി​നേ​താ​ക്ക​ളും എ​ന്ന ഷേ​ക്സ്പി​യ​ർ ഉ​ദ്ധ​ര​ണി​യാ​ണ് നാ​ട​ക​ത്തി​ന് ആ​ധാ​രം. ക​ലാ​പ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന ഗു​രു​ത​ര​മാ​യ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ഥ ന​ട​ക്കു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ത്ത് നാ​ട​കം അ​വ​ത​രി​പ്പി​ക്കാ​ൻ എ​ത്തു​ന്ന നാ​ട​ക സം​ഘ​ത്തി​ന് പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം നാ​ട​കം അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​യാ​തെ വ​രു​ന്നു. നാ​ട​ക സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ചി​ത്ത​ഭ്ര​മം ബാ​ധി​ച്ച ഒ​രു വൃ​ദ്ധ മാ​ത്രം സ്റ്റേ​ജി​ൽ ഒ​റ്റ​പ്പെ​ടു​ന്നു. മ​നു​ഷ്യ ജീ​വി​ത​ത്തി​ന്‍റെ വ്യ​ത്യ​സ്ത ഘ​ട്ട​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​തി​നോ​ടൊ​പ്പം സ​മ​കാ​ലീ​ന ജീ​വി​ത​ത്തി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ടെ​യാ​ണ് നാ​ട​കം​മു​ന്നേ​റി​യ​ത്.

ജി​നോ ജോ​സ​ഫാ​ണ് നാ​ട​ക​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ബി​ന്നി ടോം, ​രാ​ജേ​ഷ് മേ​നോ​ൻ, ഷാ​ലി ആ​ർ ബി​ജു, ര​ഞ്ജി​ത്ത് ഡി, ​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, സു​മി​ത് മാ​ത്യു, അ​ഞ്ജ​ലി വേ​തു​ർ, ആ​ൽ​ഫി ടോം, ​ശി​വ​ദാ​സ് കെ.​പി , യെ​ഹ്യ സി.​കെ , അ​രു​ണ്‍ കെ ​മ​ണി, ശ്രീ​ജി​ത്ത് കെ , ​ബ​ബി​ത മ​ണി​ലാ​ൽ , മ​യൂ​ഖ് മ​ണി​ലാ​ൽ, അ​രു​ണ്‍ വി​ജ​യ്, റാ​യ്ഗ​ൻ ജോ​ർ​ജ്, സ​തീ​ഷ് കു​മാ​ർ, ശ്യാം ​പൂ​വ​ത്തൂ​ർ , സ​യ​ന്ത് ശ്യാം, ​ഹം​സ​ക്കു​ട്ടി, ധ​രേ​ഷ് കു​മാ​ർ, ഡി​ഷ്ണ ര​ഞ്ജി​ത്ത്, ശ്രീ​ജേ​ഷ് , മി​ഥു​ൻ എ​ന്നി​വ​ർ അ​ഭി​ന​യി​ച്ചു. സം​ഗീ​തം മ​നു മോ​ഹ​ൻ, പ്ര​കാ​ശ വി​താ​നം ആ​ബി​ദ് പി ​ടി , രം​ഗ സ​ജ്ജീ​ക​ര​ണം ഹം​സ​ക്കു​ട്ടി & ഗോ​പ​കു​മാ​ർ, ച​മ​യം സാ​യി​ദ മെ​ഹ്ബൂ​ബ് .

ഡോ. ​തു​ള​സീ​ധ​ർ പ്ര​ഫ. വി​നോ​ദ് വി ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി. കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ ക​ലാ വി​ഭാ​ഗം സെ​ക്ര​ട്ട​റി നി​ഷാം വെ​ള്ളു​ത്ത​ട​ത്തി​ൽ, ട്ര​ഷ​റ​ർ നി​കേ​ഷ് വ​ലി​യ വ​ള​പ്പി​ൽ, ഗ​ണേ​ഷ് ബാ​ബു (എം ​ഡി ജ​മി​നി ബി​ൽ​ഡിം​ഗ് മെ​റ്റീ​രി​യ​ൽ​സ് ), പ്ര​ശ​സ്ത ഗാ​യ​ക​ൻ അ​ലോ​ഷി, അ​സി​സ്റ്റ​ന്‍റ് സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ല​തീ​ഷ് ശ​ങ്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വം ആ​റാം ദി​വ​സ​മാ​യ ജ​നു​വ​രി 28 ശ​നി​യാ​ഴ്ച ശ​ക്തി തി​യ​റ്റേ​ഴ്സ് അ​ബു​ദാ​ബി അ​വ​ത​രി​പ്പി​ക്കു​ന്ന കെ ​ബി അ​ജ​യ​കു​മാ​ർ ര​ച​ന​യും ജോ​ബ് മ​ഠ​ത്തി​ൽ സം​വി​ധാ​ന​വും ചെ​യ്ത ന്ധ​ക​ക്കു​ക​ളി ന്ധ ​എ​ന്ന നാ​ട​കം അ​ര​ങ്ങേ​റും.