കുവൈറ്റ്: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 44ാം -മത് വാർഷിക പ്രതിനിധി സമ്മേളനത്തിന്റെ പ്രചരണാർഥം "കതിര്' നാടൻപാട്ടുത്സവം സംഘടിപ്പിച്ചു . കല സെന്റർ മെഹ്ബൂളയിൽ നടന്ന പരിപാടിക്ക് കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ് അധ്യക്ഷത വഹിച്ചു.
കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അബുഹലിഫ മേഖല സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും പ്രോഗ്രാം കണ്വീനർ എം.പി. മുസഫർ നന്ദിയും രേഖപെടുത്തി. പരിപാടിക്ക് ആശംസകൾ അറിയിച്ചു കൊണ്ട് കല കുവൈറ്റ് ട്രഷറർ അജ്നാസ്, കേന്ദ്ര കമ്മിറ്റി അംഗവും കേന്ദ്ര സമ്മേളന സ്വാഗത സംഘം ചെയർമാനുമായ സി.കെ. നൗഷാദ് എന്നിവർ സംസാരിച്ചു. പൊലിക നാടൻപാട്ട് കൂട്ടം അവതരിപ്പിച്ച നാടൻപാട്ട് വളരെ ശ്രദ്ധേയമായി. തുടർന്ന് വേദിയിൽ ലോകകപ്പ് പ്രവചന മത്സരത്തിന്റെ സമ്മാനദാനവും നടന്നു. 200 ൽ പരം ആളുകൾ നാടൻ പാട്ടുത്സവം വീക്ഷിക്കുന്നതിനായി മെഹബുള്ള കല സെന്ററിൽ എത്തിച്ചേർന്നു.