അരങ്ങ് സാംസ്ക്കാരിക വേദിക്ക് പുതിയ നേതൃത്വം
Friday, January 20, 2023 9:34 PM IST
അനിൽ സി ഇടിക്കുള
അബുദാബി : കലാ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന അരങ്ങുസാംസ്കാരികവേദിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

എ എം അൻസാർ (രക്ഷാധികാരി), അഡ്വ . അയിഷാ സക്കീർ ഹുസൈൻ (പ്രസിഡന്‍റ്), രാജേഷ് ലാൽ ( ജനറൽ സെക്രട്ടറി), അഭിലാഷ്. ജി (വൈസ് പ്രസിഡന്‍റ്) ,ബിസ്വാസ് . ആർ (ട്രഷറർ), ജോസഫ് (സെക്രട്ടറി), ബിജു ജോസ് (പ്രോഗ്രാം കോഡിനേറ്റർ),മിഥുൻ (മീഡിയ കോർഡിനേറ്റർ), അശ്വതി അഭിലാഷ് (വനിതാ കൺവിനർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

പ്രസിഡന്‍റ് എ എം അൻസാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.ദശപുത്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.