കെഎംഎഫ് കുവൈറ്റ് വഫ്രയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Tuesday, December 6, 2022 3:11 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യ പ്രവർത്തകരുടെ സംഘനയായ,കേരളൈറ്റ്സ് മെഡിക്കൽ ഫോറം കുവൈറ്റ് വഫ്രയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കെഎംഎഫ് വൈസ് പ്രസിഡന്റ് വിനോദ് സി എസ് ന്റെ അധ്യക്ഷയിൽ ആരംഭിച്ച ക്യാമ്പ് കല കുവൈറ്റ് സാമൂഹ്യ വിഭാഗം സെക്രട്ടറി ജ്യോതിഷ് പി ജി ഉദ്ഘാടനം ചെയ്തു.

കെഎംഎഫ് ജനറൽ സെക്രട്ടറി സെക്രട്ടറി ബിൻസിൽ വർഗീസ്‌ സ്വാഗതം ആശംസിച്ചു.ഡോക്ടർ ജുനൈദ് ഖാദർ (ഫിസിഷ്യൻ,കുവൈറ്റ് കെസിസിസി ഹോസ്പിറ്റൽ) ക്യാമ്പിൽ പങ്കെടുത്ത ആളുകൾക്ക് ആരോഗ്യ പരിപാലന മാർഗ നിർദ്ദേശങ്ങൾ നൽകി.കെഎം എഫ് അബ്ബാസിയ യൂണിറ്റ് ജോയിന്‍റ് സെക്രട്ടറി അജയ് ഏലിയാസ് ലഘു ആരോഗ്യ ബോധവൽക്കരണ ക്ലാസ് എടുത്തു.

കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗം ബിജോയ്,കല കുവൈറ്റ് മുൻ വൈസ് പ്രസിഡന്‍റ് ഡോ. രംഗൻ,മധു വിജയൻ തുടങ്ങിയവർ ക്യാമ്പിന് ആശംസകൾ അറിയിച്ചു സംസാരിച്ചു.പ്രാഥമിക രക്ത പരിശോധനയും ഇസിജി ഉൾപ്പെടെയുള്ള മറ്റ് സംവിധാനങ്ങളും ക്യാമ്പിൽ ഒരുക്കിയിരുന്നു.

ഡിസംബർ രണ്ടിനു വെള്ളിയാഴ്ച്ച നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് വഫ്ര മേഖലയിലെ തൊഴിലാളികളടങ്ങുന്ന വലിയൊരു വിഭാഗം ആളുകൾ പ്രയോജനപ്പെടുത്തി.കെഎം എഫ് കേന്ദ്ര കമ്മിറ്റി അംഗവും വഫ്ര മെഡിക്കൽ ക്യാമ്പ് കോർഡിനേറ്ററുമായ ഉണ്ണികൃഷ്ണൻ നന്ദി അറിയിച്ചു.