ലോ​ക​ക​പ്പി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ല​ങ്ങ​ൾ കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ച് ഇം​താ​ദ് വി​സ്മ​യ​മാ​യി
Monday, November 28, 2022 11:45 PM IST
ജി​ദ്ദ: ലോ​ക ക​പ്പി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന മു​ഴു​വ​ൻ മ​ത്സ​ര​ങ്ങ​ളു​ടേ​യും ഫ​ല​ങ്ങ​ൾ കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ച് യു​വാ​വ് വി​സ്മ​യ​മാ​യി. ജി​ദ്ദ പാ​ന്തേ​ഴ്സ് ഭാ​ര​വാ​ഹി​യാ​യ ഇം​താ​ദ് ആ​ണ് ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ നേ​ര​ത്തെ ത​ന്നെ നാ​ല് ക​ളി​ക​ളു​ടേ​യും ഫ​ല​ങ്ങ​ൾ പ്ര​വ​ചി​ച്ച​ത്.

ഓ​സ്ട്രേ​ലി​യ​യും ടു​ണീ​ഷ്യ​യും, സൗ​ദി അ​റേ​ബ്യ​യും പോ​ള​ണ്ടും, ഫ്രാ​ൻ​സും ഡെ​ൻ​മാ​ർ​ക്കും , അ​ർ​ജ​ന്‍റീ​ന​യും മെ​ക്സി​ക്കോ​യും ത​മ്മി​ലു​ള്ള നി​ർ​ണാ​യ​ക മ​ത്സ​ര​ഫ​ല​ങ്ങ​ളാ​ണ് ഗോ​ളു​ക​ക​ളു​ടെ എ​ണ്ണ​മ​ട​ക്കം കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ച​ത്. ഇം​താ​ദി​ന്‍റെ പ്ര​വ​ച​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ടു​ത്ത ബ്ര​സീ​ൽ ആ​രാ​ധ​ക​നാ​യ ഇ​താ​ദ് പ​ക്ഷേ അ​ർ​ജ​ന്‍റീ​ന​യു​ടെ വി​ജ​യ​വും പ്ര​വ​ചി​ച്ചു.

ജി​ദ്ദ​യി​ൽ ഷാ​റാ ബ​ല​ദി​യ​യി​ൽ അ​ക്കൗ​ണ്ട​ന്‍റ് ആ​യി ജോ​ലി ചെ​യ്തു വ​രു​ന്ന മു​ഹ​മ്മ​ദ് ഇം​താ​ദ് മ​ല​പ്പു​റം അ​റ​വ​ങ്ക​ര സ്വ​ദേ​ശി​യാ​ണ്. ന​ല്ല ഫു​ട്ബോ​ൾ ക​ളി​ക്കാ​ര​നും ജി​ദ്ദ പാ​ന്തേ​ഴ്സ് ഫു​ട്ബോ​ൾ ടീ​മം​ഗ​വു​മാ​യ ഇം​താ​ദി​നെ ജി​ദ്ദ പാ​ന്തേ​ഴ്സ് അ​ഭി​ന​ന്ദി​ച്ചു.