കു​വൈ​റ്റി​ലെ രാ​ഷ്ട്രീ​യ ത​ട​വു​കാ​ർ​ക്ക് അ​മീ​റി​ന്‍റെ പൊ​തു​മാ​പ്പ്
Thursday, November 24, 2022 7:08 AM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ രാ​ഷ്ട്രീ​യ ത​ട​വു​കാ​ർ​ക്ക് അ​മീ​ർ ഷെ​യ്ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ​ബാ​ഹ് പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ചു. ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്ന​തോ​ടെ രാ​ഷ്ട്രീ​യ കേ​സു​ക​ളി​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ര്‍​ക്ക് അ​മീ​ർ ന​ൽ​കി​യ പൊ​തു​മാ​പ്പ് പ്രാ​ബ​ല്യ​ത്തി​ലാ​കും.

മ​ന്ത്രി​സ​ഭ ഉ​ത്ത​ര​വ് അം​ഗീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​മീ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തെ​ന്ന് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും കാ​ബി​ന​റ്റ്കാ​ര്യ മ​ന്ത്രി​യു​മാ​യ ബ​റാ​ക് അ​ൽ ഷ​താ​ൻ അ​റി​യി​ച്ചു. ഭ​ര​ണ​ഘ​ട​ന​യു​ടെ 75-ാം വ​കു​പ്പ് അ​നു​സൃ​ത​മാ​യാ​ണ് പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്.

വി​വി​ധ കു​റ്റ​ങ്ങ​ളി​ല്‍ ത​ട​വി​ലാ​യ സ്വ​ദേ​ശി​ക​ള്‍​ക്കാ​ണ് പൊ​തു​മാ​പ്പ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. ക​ഴി​ഞ്ഞ വ​ര്‍​ഷം പാ​ർ​ല​മെ​ന്‍റ് കൈ​യേ​റ്റ​ക്കേ​സി​ലും മ​റ്റും ഉ​ൾ​പ്പെ​ട്ട് വി​ദേ​ശ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ അ​ഭ​യം തേ​ടി​യ മു​ൻ എം​പി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് കു​വൈ​റ്റ് പൊ​തു​മാ​പ്പ് ന​ല്‍​കി​യി​രു​ന്നു.