സാ​ര​ഥി ബി​സി​ന​സ് ഐ​ക്ക​ൻ അ​വാ​ർ​ഡ് ഡോ. ​എ.​വി.​അ​നൂ​പി​ന്, ഡോ. ​പ​ൽ​പ്പു അ​വാ​ർ​ഡ് മാ​ത്യു വ​ർ​ഗീ​സി​ന്
Thursday, November 24, 2022 6:11 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ്: സാ​ര​ഥി ഏ​ർ​പ്പെ​ടു​ത്തി​യ 2022 വ​ർ​ഷ​ത്തെ ഡോ. ​പ​ൽ​പു നേ​തൃ​യോ​ഗ അ​വാ​ർ​ഡി​ന് ബ​ഹ്റി​ൻ എ​ക്സ്ചേ​ഞ്ച് ക​ന്പ​നി​യു​ടെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റും, കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യ പ്ര​മു​ഖ വ്യ​ക്തി​ത്വം മാ​ത്യൂ​സ് വ​ർ​ഗീ​സും ബി​സി​ന​സ് രം​ഗ​ത്തെ മി​ക​ച്ച സം​രം​ഭ​ക​നു​ള്ള സാ​ര​ഥി ഗ്ലോ​ബ​ൽ ബി​സി​ന​സ് ഐ​ക്ക​ണ്‍ അ​വാ​ർ​ഡി​ന് മെ​ഡി​മി​ക്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​എ.​വി. അ​നൂ​പും സാ​ര​ഥി ക​ർ​മ്മ​ശ്രേ​ഷ്ഠ അ​വാ​ർ​ഡി​ന് അ​ഡ്വ. ശ​ശി​ധ​ര പ​ണി​ക്ക​രും അ​ർ​ഹ​രാ​യി.

സാ​ര​ഥീ​യം 2022 ന്‍റെ വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളി​ൽ വ​ച്ച് ശി​വ​ഗി​രി മ​ഠം പ്ര​സി​ഡ​ന്‍റ് ബ്ര​ഹ്മ്ശ്രീ സ​ച്ചി​ദാ​ന​ന്ദ സ്വാ​മി​ക​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ്ര​ഹ്മ​ശ്രീ ഋ​തം​ബ​രാ​ന​ന്ദ, സാ​ര​ഥി പ്ര​സി​ഡ​ന്‍റ് സ​ജീ​വ് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു.

ഡോ​ക്ട​ർ പ​ൽ​പു അ​വാ​ർ​ഡ് നേ​ടി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി മാ​ത്യൂ​സ് 1997ലാ​ണ് കു​വൈ​ത്തി​ലെ​ത്തി​യ​ത്. ബ​ഹ്റി​ൻ എ​ക്സ്ചേ​ഞ്ച് ചീ​ഫ് അ​ക്കൗ​ണ്ട​ന്‍റാ​യി​ട്ടാ​യി​രു​ന്നു തു​ട​ക്കം. തു​ട​ർ​ന്ന് വി​വി​ധ പ​ദ​വി​ക​ളി​ലൂ​ടെ ക​ട​ന്നു വ​ന്ന് 2022ൽ ​ക​ന്പ​നി​യു​ടെ സി​ഇ​ഒ ആ​വു​ക​യാ​യി​രു​ന്നു. ബ​ഹ്റി​ൻ എ​ക്സ്ചേ​ഞ്ചി​ന്‍റെ വ​ള​ർ​ച്ച​യി​ലും പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സ്ഥാ​പ​ന​ത്തി​നു​ള്ള സ്വീ​കാ​ര്യ​ത​യി​ലും മാ​ത്യൂ​സി​ന്‍റെ പ​ങ്ക് വ​ലു​താ​ണ്.

ബി​സി​ന​സ് ഐ​ക്ക​ൻ അ​വാ​ർ​ഡ് നേ​ടി​യ ഡോ: ​എ.​വി അ​നൂ​പ് ഒ​രു പ്ര​മു​ഖ ബി​സി​ന​സ് സം​ര​ഭ​ക​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ, ച​ല​ച്ചി​ത്ര ന​ട​ൻ, ച​ല​ച്ചി​ത്ര നി​ർ​മ്മാ​താ​വ് എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​യി​ൽ സ്വ​യം ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ഗി​ന്ന​സ് റെ​ക്കോ​ർ​ഡീ​ൽ ഇ​ടം നേ​ടി​യ അ​നൂ​പി​ന് ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ, അ​വാ​ർ​ഡു​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ 23 വ​ർ​ഷ​മാ​യി സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ര​ത​നാ​ണ് സാ​ര​ഥി ക​ർ​മ്മ​ശ്രേ​ഷ്ഠ അ​വാ​ർ​ഡ് നേ​ടി​യ അ​ഡ്വ. ശ​ശി​ധ​ര പ​ണി​ക്ക​ർ.