കേ​ളി കു​ടും​ബ​വേ​ദി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Wednesday, September 21, 2022 10:36 PM IST
റി​യാ​ദ് : പ്ര​വാ​സ ഭൂ​മി​ക​യി​ലെ പു​രോ​ഗ​മ​ന ചി​ന്താ​ഗ​തി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ളി കു​ടും​ബ​വേ​ദി​യ​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. കു​ടും​ബ​വേ​ദി​യു​ടെ ഒ​ന്നാം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ലോ​ഗോ പ്ര​കാ​ശ​ന ക​ർ​മ്മം ന​ട​ന്ന​ത്.

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി​യും ലോ​ക കേ​ര​ള​സ​ഭ അം​ഗ​വു​മാ​യ കെ​പി​എം സാ​ദി​ഖ് ലോ​ഗോ പ്ര​കാ​ശ​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. ദ​മാം ന​വോ​ദ​യ കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റും ലോ​ക കേ​ര​ള​സ​ഭ അം​ഗ​വു​മാ​യ ന​ന്ദി​നി മോ​ഹ​ൻ, കേ​ളി കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട്, ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ്, കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സ​തീ​ഷ് കു​മാ​ർ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി.​ആ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ഷ​മീ​ർ കു​ന്നു​മ്മ​ൽ, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, ജോ​സ​ഫ് ഷാ​ജി, ഫി​റോ​സ് ത​യ്യി​ൽ, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗ​ങ്ങ​ൾ, കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ലോ​ഗോ​യെ കു​റി​ച്ചു​ള്ള സം​ശ​യ​ങ്ങ​ൾ​ക്ക് ലോ​ഗോ ഡി​സൈ​ൻ ചെ​യ്ത കേ​ളി സൈ​ബ​ർ വിം​ഗ് ക​ണ്‍​വീ​ന​ർ സി​ജി​ൻ കൂ​വ​ള്ളൂ​ർ മ​റു​പ​ടി പ​റ​ഞ്ഞു.