കുവൈറ്റില്‍ വന്‍ വിദേശമദ്യ വേട്ട
Tuesday, September 20, 2022 7:58 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ കടല്‍മാര്‍ഗം കൊണ്ടുവന്ന വന്‍ വിദേശമദ്യം ശേഖരം അധികൃതര്‍ പിടിക്കൂടി. ഷുവൈഖ് തുറമുഖം വഴി രാജ്യത്ത് ഇറക്കാന്‍ ശ്രമിച്ച 18,000 കുപ്പി വിദേശ മദ്യമാണ് കസ്റ്റംസും ആഭ്യന്തര മന്ത്രാലയ അധികൃതരും ചേര്‍ന്ന് പിടിച്ചെടുത്തത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.സംഭവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടു. ഉപപ്രധാനമന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ്, വാണിജ്യ വ്യവസായ മന്ത്രി ഫഹദ് അൽ ശരിയാൻ എന്നീവര്‍ കസ്റ്റംസ് കേന്ദ്രത്തിലെത്തി ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.