കു​വൈ​റ്റി​ൽ താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നു മു​ക​ളി​ലെ​ത്തു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ൻ
Monday, August 8, 2022 8:36 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് ര​ണ്ടു​ദി​വ​സം വ​രെ ഈ​ർ​പ്പം തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ൻ ദി​റാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച കാ​ലാ​വ​സ്ഥ ഈ​ർ​പ്പ​മു​ള്ള​താ​യി​രി​ക്കു​മെ​ന്നും തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ടു​ത്ത കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥ വ​ള​രെ ചൂ​ടാ​യി​രി​ക്കു​മെ​ന്നും താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നു മു​ക​ളി​ൽ എ​ത്തു​മെ​ന്നും ദി​റാ​ർ അ​ൽ അ​ലി അ​റി​യി​ച്ചു.